എറണാകുളം ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കൊവിഡ്

11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ആംബുന്‍സ് ഡ്രൈവറടക്കം വിവിധ ആശുപത്രികളിലെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു

Update: 2020-09-23 13:53 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 613 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴിയാണ്.11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ഇതില്‍ നാലു പേര്‍ ഒഡീഷ സ്വദേശികളും രണ്ടു പേര്‍ മഹാരാഷ്ട്ര സ്വദേശികളും രണ്ടു പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളും മറ്റുള്ളവര്‍ ബീഹാര്‍ സ്വദേശി,കോയമ്പത്തൂരില്‍ നിന്നെത്തിയ ശ്രീമൂലനഗരം സ്വദേശി,ചേന്ദമംഗലം സ്വദേശി എന്നിവരുമാണ്.ആംബുന്‍സ് ഡ്രൈവറടക്കം വിവിധ ആശുപത്രികളിലെ 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക വരാപ്പുഴ സ്വദേശിനി,പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക വെണ്ണല സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക ആലങ്ങാട് സ്വദേശിനി,വെങ്ങോല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക പെരുമ്പാവൂര്‍ സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക പായിപ്ര സ്വദേശിനി,ആംബുലന്‍സ് ഡ്രൈവറായ പാറക്കടവ് സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക പിറവം സ്വദേശിനി,ആലപ്പുഴ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തക കളമശ്ശേരി സ്വദേശിനി,കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക അങ്കമാലി സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക ഐക്കരനാട് സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കളമശ്ശേരി സ്വദേശിനി,കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകന്‍ വടവുകോട്‌സ്വദേശി,വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകന്‍ പെരുമ്പാവൂര്‍ സ്വദേശി,നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോട്ടുവള്ളി സ്വദേശിനി ,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോട്ടയം സ്വദേശിനി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ കര്‍ണാടക സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക തൃശൂര്‍ സ്വദേശിനി എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.

ആലങ്ങാട് - 19,ആലപ്പുഴ - 3,ആലുവ - 2,ആമ്പല്ലൂര്‍ - 1,അങ്കമാലി - 1,അശമന്നൂര്‍-4,ആവോലി-1,ആയവന - 1,അയ്യമ്പുഴ-2,ചേന്ദമംഗലം - 11,ചെങ്ങമനാട്- 3,ചേരനല്ലൂര്‍ - 5,ചിറ്റാറ്റുകര - 2,ചൂര്‍ണിക്കര- 8,എടത്തല - 7,ഇടപ്പള്ളി - 3,എടവനക്കാട് - 1,എളങ്കുന്നപ്പുഴ-3,ഏലൂര്‍ - 5,എറണാകുളം-12,എരൂര്‍ - 1,എഴിക്കര - 1,ഫോര്‍ട്ട് കൊച്ചി-44,ഐ എന്‍ എച്ച് എസ് - 9,കടമക്കുടി - 3,കടവന്ത്ര - 4,കടുങ്ങല്ലൂര്‍ - 9,കാലടി - 1,കളമശ്ശേരി - 16,കലൂര്‍ - 2,കറുകുറ്റി - 5,കരുമാലൂര്‍ - 5,കരുവേലിപ്പടി - 1,കവളങ്ങാട് -2,കീരംമ്പാറ- 2,കീഴ്മാട് - 1,കിഴക്കമ്പലം - 6,കോലഞ്ചേരി - 1,കൂവപ്പടി- 4,കോതമംഗലം - 6,കോട്ടപ്പടി - 1

കോട്ടുവള്ളി - 7,കുമ്പളങ്ങി - 1,കുന്നത്ത്‌നാട് -2,കുന്നുകര- 3,കുഴുപ്പിള്ളി - 6,ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനം - 40,മലയാറ്റൂര്‍ നീലീശ്വരം - 1,മഞ്ഞള്ളൂര്‍ - 1,മഞ്ഞപ്ര - 1,മാറാടി - 8,മട്ടാഞ്ചേരി- 28,മഴുവന്നൂര്‍ - 7,അതിഥി തൊഴിലാളികള്‍ - 24,മുടക്കുഴ- 1 ,മൂക്കന്നൂര്‍-14,മുളന്തുരുത്തി - 2,മുളവുകാട് - 3,മുവ്വാറ്റുപുഴ - 4,ഞാറക്കല്‍ - 1,നായരമ്പലം - 3,നെടുമ്പാശ്ശേരി - 4,നെല്ലിക്കുഴി - 8,നോര്‍ത്ത് പറവൂര്‍ - 4,ഒക്കല്‍ - 5,പച്ചാളം - 2,പാലാരിവട്ടം - 4,പല്ലാരിമംഗലം- 6,പള്ളിപ്പുറം - 2,പള്ളുരുത്തി - 4,പനമ്പിള്ളി നഗര്‍ - 2,പറവൂര്‍ - 4,പെരുമ്പാവൂര്‍ - 6,പിണ്ടിമന - 1,പിറവം - 2,പോണേക്കര - 2,പൂതൃക്ക - 3,പോത്താനിക്കാട് -2,പുല്ലേപ്പടി - 1,പുത്തന്‍വേലിക്കര - 3,രാമമംഗലം-1,രായമംഗലം-28,സൗത്ത് വാഴക്കുളം - 4,ശ്രീമൂലനഗരം - 5,തമിഴ്‌നാട് - 1,തമ്മനം - 2,തിരുമാറാടി - 2,തോപ്പുംപടി - 1,തൃക്കാക്കര - 14,തൃപ്പൂണിത്തുറ - 21,തൃശൂര്‍ - 4,തിരുവനന്തപുരം - 2,തുറവൂര്‍ - 6,ഉദയംപേരൂര്‍-11,വടക്കേക്കര - 3,വടവുകോട് - 4,വടുതല - 1,വാരപ്പെട്ടി - 9,വരാപ്പുഴ - 10,വെങ്ങോല - 14,വേങ്ങൂര്‍ - 10,വൈറ്റില - 1 എന്നിവരെക്കൂടാതെ കോട്ടയം സ്വദേശികളായ രണ്ടു പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 254 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1283 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1691 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20441 ആണ്. ഇതില്‍ 18256 പേര്‍ വീടുകളിലും 164 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2021 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 201 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 141 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 4353 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ 1642 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 2478 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2135 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1065 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2417 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Tags:    

Similar News