എറണാകുളം ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കൊവിഡ്
575 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 575 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതരം സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
എടത്തല-44,തൃപ്പൂണിത്തുറ- 22,എളംകുന്നപ്പുഴ-19,രായമംഗലം-19,തിരുവാണിയൂര്‍- 17,തുറവൂര്‍- 17,തൃക്കാക്കര- 17,നോര്‍ത്തുപറവൂര്‍- 13,മഴുവന്നൂര്‍- 13,ആലങ്ങാട് -12,കവളങ്ങാട്-12,പള്ളുരുത്തി- 12,വാരപ്പെട്ടി-12,കോതമംഗലം-11,നെടുമ്പാശ്ശേരി-11,കളമശ്ശേരി-10,പള്ളിപ്പുറം-10,അങ്കമാലി- 9,കരുമാലൂര്‍- 9,കോട്ടുവള്ളി -9,ചേന്ദമംഗലം-9,തോപ്പുംപടി -9,ഫോര്‍ട്ട് കൊച്ചി- 9,ഉദയംപേരൂര്‍- 8,എറണാകുളം സൗത്ത്- 8,മണീട്-8,മൂവാറ്റുപുഴ- 8,കീരംപാറ - 7,നെല്ലിക്കുഴി-7,പായിപ്ര -7,പെരുമ്പാവൂര്‍-7,മരട് -7,മുളന്തുരുത്തി- 7,ആരക്കുഴ-6,കലൂര്‍-6,മഞ്ഞപ്ര-6,ആലുവ-5,ആവോലി- 5,ഇടപ്പള്ളി- 5,ഏലൂര്‍-5,കറുകുറ്റി-5,കുന്നത്തുനാട്-5,കുന്നുകര - 5,കുമ്പളങ്ങി- 5,ചേരാനല്ലൂര്‍-5,തിരുമാറാടി- 5,തേവര -5,നായരമ്പലം-5,പാറക്കടവ്- 5,പുത്തന്‍വേലിക്കര- 5,വടക്കേക്കര-5,വെങ്ങോല-5,വെണ്ണല- 5,വൈറ്റില- 5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ എറണാകുളം നോര്‍ത്ത്, ഐക്കാരനാട്, കടവന്ത്ര, പിറവം, മട്ടാഞ്ചേരി, മാറാടി, മൂക്കന്നൂര്‍, വടുതല, വേങ്ങൂര്‍, ഇടക്കൊച്ചി, ഇലഞ്ഞി, എളമക്കര, ഏഴിക്കര, കീഴ്മാട്, കോട്ടപ്പടി, പാലാരിവട്ടം, പിണ്ടിമന, പെരുമ്പടപ്പ്, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കൂത്താട്ടുകുളം, കൂവപ്പടി, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, പാമ്പാകുട, പാലക്കുഴ, പൂതൃക്ക, മലയാറ്റൂര്‍, നീലീശ്വരം, മുണ്ടംവേലി, രാമമംഗലം, വടവുകോട്, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആമ്പല്ലൂര്‍, എടവനക്കാട്, ഒക്കല്‍, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കാലടി, കുട്ടമ്പുഴ, കുമ്പളം, ചെല്ലാനം, ചോറ്റാനിക്കര, തമ്മനം, പച്ചാളം, പനമ്പള്ളി നഗര്‍,പോത്താനിക്കാട്, വാളകം, വാഴക്കുളം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 669 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1214 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22924 ആണ്. ഇന്ന് 86 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.10261 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 50,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 19,പള്ളുരുത്തി താലൂക്ക് ആശുപത്രി-8,പി വി എസ്- 64,ജി എച്ച് മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ-11,സഞ്ജീവനി 22,സിയാല്‍- 43,സ്വകാര്യ ആശുപത്രികള്‍ - 686,എഫ് എല്‍ റ്റി സികള്‍ - 171,എസ് എല്‍ റ്റി സി കള്‍- 224,വീടുകള്‍- 8315 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9856 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.