എറണാകളം ജില്ലയില്‍ ഇന്ന് 6398 പേര്‍ക്ക് കൊവിഡ്
4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.1685 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു
കൊച്ചി: എറണാകളം ജില്ലയില്‍ ഇന്ന് 6398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.1685 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു.ഇന്ന് 2676 പേര്‍ രോഗ മുക്തി നേടി.6918 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5311 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 71675 ആണ്.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 67782 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 24310 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8081 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1675 ആദ്യ ഡോസും, 3654 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 5454 ഡോസും, 2624 ഡോസ് കൊവാക്‌സിനും മൂന്ന് ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 2752 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 70721 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5849661 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3196809 ആദ്യ ഡോസ് വാക്‌സിനും, 2582131 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5152524 ഡോസ് കോവിഷീല്‍ഡും, 680456 ഡോസ് കോവാക്‌സിനും, 16681 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.കുട്ടികള്‍ക്കായുള്ള വാക്‌സിനേഷനില്‍ ഇതുവരെ 98680 ആദ്യ ഡോസും, 1483 സെക്കന്റ് ഡോസും നല്‍കി.