എറണാകുളം ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ്

626 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-02-16 13:53 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 626 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കളമശ്ശേരി- 29,തൃക്കാക്കര-29,രായമംഗലം -26,തൃപ്പൂണിത്തുറ -20,മഞ്ഞപ്ര-20,പിറവം- 16,കൂത്താട്ടുകുളം-15,ചെങ്ങമനാട്-5,കറുകുറ്റി-13,കുന്നുകര -12,തുറവൂര്‍-12,മുളവുകാട്- 12,വെങ്ങോല-12,കുന്നത്തുനാട്-11,കോട്ടുവള്ളി- 11,മട്ടാഞ്ചേരി-11,വാഴക്കുളം -11,എടക്കാട്ടുവയല്‍-10,വേങ്ങൂര്‍-10,ചേരാനല്ലൂര്‍- 9,നോര്‍ത്തുപറവൂര്‍-9,പുത്തന്‍വേലിക്കര-9,പെരുമ്പാവൂര്‍ -9,മുളന്തുരുത്തി-9,കാലടി-8,കോതമംഗലം- 8,അങ്കമാലി-7,ആലങ്ങാട്-7,എറണാകുളം നോര്‍ത്ത്-7,കവളങ്ങാട് -7,കൂവപ്പടി-7,നെല്ലിക്കുഴി-7,മഴുവന്നൂര്‍- 7,എറണാകുളം സൗത്ത് -6,പള്ളുരുത്തി-6,പായിപ്ര- 6,പാലാരിവട്ടം -6,മരട്-6,മൂവാറ്റുപുഴ-6,ഇടപ്പള്ളി-5,കലൂര്‍-5,കുഴിപ്പള്ളി- 5,ചളിക്കവട്ടം-5,പള്ളിപ്പുറം- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അയ്യമ്പുഴ, എടത്തല, എളംകുന്നപ്പുഴ, കടുങ്ങല്ലൂര്‍, കുമ്പളം, ചേന്ദമംഗലം, തേവര, നെടുമ്പാശ്ശേരി, പാമ്പാകുട, പാലക്കുഴ, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, വരാപ്പുഴ, ആമ്പല്ലൂര്‍, ഉദയംപേരൂര്‍, എളമക്കര, ഏലൂര്‍, ഏഴിക്കര, ഐക്കാരനാട്, കടവന്ത്ര, കരുമാലൂര്‍, കാഞ്ഞൂര്‍, കിഴക്കമ്പലം, കീരംപാറ, കുട്ടമ്പുഴ, ചോറ്റാനിക്കര, തോപ്പുംപടി, നായരമ്പലം, പൈങ്ങോട്ടൂര്‍, മഞ്ഞള്ളൂര്‍, മാറാടി, വടക്കേക്കര, വടുതല, വാരപ്പെട്ടി, വെണ്ണല, അയ്യപ്പന്‍കാവ്, കീഴ്മാട്, കുമ്പളങ്ങി, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, തിരുമാറാടി, തിരുവാണിയൂര്‍, പല്ലാരിമംഗലം, ഫോര്‍ട്ട് കൊച്ചി, മുടക്കുഴ, രാമമംഗലം, വടവുകോട്, വാളകം, ശ്രീമൂലനഗരം, ആയവന, ആരക്കുഴ, ആലുവ, എടവനക്കാട്, കടമക്കുടി, കല്ലൂര്‍ക്കാട്, കോട്ടപ്പടി, ചിറ്റാറ്റുകര, തമ്മനം, പനമ്പള്ളി നഗര്‍, പാറക്കടവ്, പൂതൃക്ക, പോണേക്കര, പോത്താനിക്കാട്, വൈറ്റില എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 486 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2460 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29265 ആണ്. ഇന്ന് 75 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 123 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

9874 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 52,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 17,പള്ളുരുത്തി താലൂക്ക് ആശുപത്രി- 3,പറവൂര്‍ താലൂക്ക് ആശുപത്രി - 3,പി വി എസ് - 70,ജി എച്ച് മൂവാറ്റുപുഴ- 14,ഡി എച്ച് ,ആലുവ-11,സഞ്ജീവനി 25,സിയാല്‍- 36,സ്വകാര്യ ആശുപത്രികള്‍ - 558,എഫ് എല്‍ റ്റി സികള്‍ - 155,എസ് ,എല്‍ റ്റി സി കള്‍- 183,വീടുകള്‍- 8104 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9636 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News