എറണാകുളം ജില്ലയില്‍ ഇന്ന് 647 പേര്‍ക്ക് കൊവിഡ്

503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.137 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു

Update: 2022-02-21 13:58 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.137 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.ഇന്ന് 1555 പേര്‍ രോഗ മുക്തി നേടി. 526 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1534 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16169 ആണ്.11880 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 5739 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 7900 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 573 ആദ്യ ഡോസും, 6818 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 2208 ഡോസും, 5686 ഡോസ് കൊവാക്‌സിനും 6 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 509 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 92062 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.ജില്ലയില്‍ ഇതുവരെ 5951244 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3207821 ആദ്യ ഡോസ് വാക്‌സിനും, 2651361 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി.ഇതില്‍ 5196096 ഡോസ് കൊവിഷീല്‍ഡും, 738437 ഡോസ് കൊവാക്‌സിനും, 16711 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Tags:    

Similar News