എറണാകുളം ജില്ലയില്‍ ഇന്ന് 663 പേര്‍ക്ക് കൊവിഡ്
596 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 663 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 596 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.59 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കളമശ്ശേരി-27,കുട്ടമ്പുഴ -25,തൃക്കാക്കര -21,കോതമംഗലം-17,ആരക്കുഴ- 15,കോട്ടുവള്ളി- 15,പിറവം-15,കടുങ്ങല്ലൂര്‍-13,കലൂര്‍- 13,പാറക്കടവ്-13,ഫോര്‍ട്ട് കൊച്ചി -12,എടത്തല-11,മഞ്ഞപ്ര-11,വാഴക്കുളം -11,കടവന്ത്ര-10,തൃപ്പൂണിത്തുറ - 10,നെടുമ്പാശ്ശേരി -10,പള്ളിപ്പുറം - 10,പാലാരിവട്ടം -10,മഞ്ഞള്ളൂര്‍- 10,കാലടി - 9,കുമ്പളം - 9,നെല്ലിക്കുഴി - 9,പെരുമ്പാവൂര്‍ -9,മുളവുകാട് - 9,മൂവാറ്റുപുഴ - 9,വടവുകോട് - 9,വെങ്ങോല -9,വെണ്ണല -9,അങ്കമാലി - 8,ഇടപ്പള്ളി -8,കരുമാലൂര്‍ -8,ചേരാനല്ലൂര്‍ -8,പള്ളുരുത്തി -8,മണീട് - 8,ആലങ്ങാട്-7,കുന്നുകര-7,ചോറ്റാനിക്കര - 7,തോപ്പുംപടി -7,പാമ്പാക്കുട- 7,പായിപ്ര- 7,മരട്- 7,ആലുവ- 6,എളമക്കര-6,ചൂര്‍ണ്ണിക്കര- 6,പോണേക്കര- 6,എറണാകുളം -5,ഏലൂര്‍-5,ഐക്കാരനാട് - 5,കിഴക്കമ്പലം -5,കൂവപ്പടി- 5,ചിറ്റാറ്റുകര-5,തിരുമാറാടി -5,മട്ടാഞ്ചേരി-5,മഴുവന്നൂര്‍ -5,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതുകൂടാതെഏഴിക്കര,കവളങ്ങാട്,തുറവൂര്‍,നോര്‍ത്തുപറവൂര്‍,പൂണിത്തുറ,മൂക്കന്നൂര്‍,അയ്യമ്പുഴ,ആവോലി,ഉദയംപേരൂര്‍,എടക്കാട്ടുവയല്‍,കടമക്കുടി,കറുകുറ്റി,കല്ലൂര്‍ക്കാട്,കുന്നത്തുനാട്,ചെങ്ങമനാട്,തമ്മനം,നായരമ്പലം,പല്ലാരിമംഗലം,പിണ്ടിമന,പൈങ്ങോട്ടൂര്‍,മുളന്തുരുത്തി,രായമംഗലം,വടക്കേക്കര,വാരപ്പെട്ടി,വാളകം,വൈറ്റില,അശമന്നൂര്‍,ആമ്പല്ലൂര്‍,ആയവന,എടവനക്കാട്,എളംകുന്നപ്പുഴ,എളംകുളം,ഒക്കല്‍,കാഞ്ഞൂര്‍,കുമ്പളങ്ങി,തിരുവാണിയൂര്‍,പുത്തന്‍വേലിക്കര,മുടക്കുഴ,വടുതല,വേങ്ങൂര്‍,ഇടക്കൊച്ചി,ഇലഞ്ഞി,കീരംപാറ,കീഴ്മാട്,കുഴിപ്പള്ളി,കൂത്താട്ടുകുളം,കോട്ടപ്പടി,ചെല്ലാനം,തേവര,പച്ചാളം,പാലക്കുഴ,പോത്താനിക്കാട്,മാറാടി,മുണ്ടംവേലി,രാമമംഗലം, വരാപ്പുഴ,ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1102 പേര് രോഗ മുക്തി നേടി. ഇന്ന് 813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 766 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25550 ആണ്. ഇതില്‍ 25131 പേര് വീടുകളിലും 3 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 416 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 187 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 110 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8905 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 60,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -23,പി വി എസ് -69,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-7,പറവൂര്‍ താലൂക്ക് ആശുപത്രി-11,സഞ്ജീവനി - 19,സ്വകാര്യ ആശുപത്രികള്‍ - 589,എഫ് എല്‍ റ്റി സികള്‍ - 235,എസ് എല്‍ റ്റി സി കള്‍- 326,വീടുകള്‍- 6882 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7165 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.