എറണാകുളം ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കൊവിഡ്;1075 പേര്‍ക്ക് ഇന്ന് രോഗ മുക്തി

488 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.167 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

Update: 2020-11-06 13:25 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 488 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലുടെയാണ്.167 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എടവനക്കാട്- 33,തൃക്കാക്കര - 25,എളംകുന്നപ്പുഴ - 22,ചേരാനല്ലൂര്‍- 20,തൃപ്പൂണിത്തുറ - 18,കളമശ്ശേരി -17,അങ്കമാലി-15,കൂവപ്പടി-14,മരട് -14,ഏലൂര്‍- 13,ഇടക്കൊച്ചി - 12,ഇടപ്പള്ളി-12,കിഴക്കമ്പലം-12,പള്ളുരുത്തി-12,കലൂര്‍ -11,കോതമംഗലം-11,ചെല്ലാനം- 11,പാലാരിവട്ടം- 11,എറണാകുളം നോര്‍ത്ത്-10,ചോറ്റാനിക്കര-10,മട്ടാഞ്ചേരി -10,വൈറ്റില-10,കീഴ്മാട്-9,തോപ്പുംപടി-9,നെല്ലിക്കുഴി-9,ഫോര്‍ട്ട് കൊച്ചി-9,മൂവാറ്റുപുഴ-9,എളമക്കര -8,കടവന്ത്ര -8,കടുങ്ങല്ലൂര്‍- 8,കാഞ്ഞൂര്‍-8,തമ്മനം - 8,പായിപ്ര- 8,ആവോലി-7,കരുമാലൂര്‍-7,കുന്നത്തുനാട്- 7,കോട്ടപ്പടി -7,തിരുമാറാടി- 7,തിരുവാണിയൂര്‍ - 7,പെരുമ്പടപ്പ്-7,ഉദയംപേരൂര്‍-6,കറുകുറ്റി-6,പെരുമ്പാവൂര്‍-6,വാഴക്കുളം -6,വെങ്ങോല - 6,ആയവന-5,എടത്തല-5,ഒക്കല്‍-5,ചൂര്‍ണ്ണിക്കര-5,പനമ്പള്ളി നഗര്‍- 5,പല്ലാരിമംഗലം -5,പാറക്കടവ്-5,പോണേക്കര- 5,മലയാറ്റൂര്‍ നീലീശ്വരം-5,ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ആലങ്ങാട്, കാലടി, കോട്ടുവള്ളി, ചേന്ദമംഗലം, പിണ്ടിമന, രായമംഗലം, വടവുകോട്, വെണ്ണല, എറണാകുളം സൗത്ത്, കുമ്പളം, ചിറ്റാറ്റുകര, തുറവൂര്‍, തേവര, നോര്‍ത്തുപറവൂര്‍, പിറവം, മുടക്കുഴ, മുണ്ടംവേലി, വടക്കേക്കര, വേങ്ങൂര്‍, ശ്രീമൂലനഗരം, അശമന്നൂര്‍, ആരക്കുഴ, എളംകുളം, ഐക്കാരനാട്, കുട്ടമ്പുഴ, കുഴിപ്പള്ളി, ഞാറക്കല്‍, നായരമ്പലം, നെടുമ്പാശ്ശേരി, പച്ചാളം, പള്ളിപ്പുറം, പൂണിത്തുറ, പൂതൃക്ക, മഴുവന്നൂര്‍, മുളന്തുരുത്തി, വടുതല, ആമ്പല്ലൂര്‍, ആലുവ, ഇലഞ്ഞി, എടക്കാട്ടുവയല്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, പാമ്പാക്കുട, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മുളവുകാട്, വരാപ്പുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 1075 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1502 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2022 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28625ആണ്. ഇതില്‍ 27207 പേര്‍ വീടുകളിലും 27 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1391 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 264 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 304 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11379 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 222,പി വി എസ്- 49,ജി എച്ച് മൂവാറ്റുപുഴ-3,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 42,സ്വകാര്യ ആശുപത്രികള്‍ - 700,എഫ് എല്‍ റ്റി സികള്‍ -1020,എസ് എല്‍ റ്റി സി കള്‍-117,വീടുകള്‍- 8544 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5919 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News