എറണാകുളം ജില്ലയില്‍ ഇന്ന് 674 പേര്‍ക്ക് കൊവിഡ്
456 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.198 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാലു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ രണ്ടു പേര്‍കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 674 പേര്‍ക്ക്. ഇതില്‍ 456 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.198 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാലു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഐഎന്‍എച്ച്എസിലെ രണ്ടു പേര്‍കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഫോര്‍ട്ട് കൊച്ചി-33,തൃക്കാക്കര -28,തൃപ്പൂണിത്തുറ -28,കളമശ്ശേരി -25,എളംകുന്നപ്പുഴ- 23,കൂവപ്പടി-18,കലൂര്‍ -16,കാഞ്ഞൂര്‍-16,പള്ളുരുത്തി- 16,ഇടക്കൊച്ചി - 15,മട്ടാഞ്ചേരി -4,പെരുമ്പാവൂര്‍ -13,മരട്-13,ചേന്ദമംഗലം -12,നെല്ലിക്കുഴി-12,പാലാരിവട്ടം -11,മൂവാറ്റുപുഴ -11,എടത്തല-10,പായിപ്ര-10,മലയാറ്റൂര്‍ നീലീശ്വരം -10,അങ്കമാലി-9,തേവര -9,കോതമംഗലം-8,മഞ്ഞള്ളൂര്‍ -8,വടവുകോട് -8,ആലുവ-7,എടവനക്കാട്-7,ഏലൂര്‍ -7,കരുമാലൂര്‍ -7,കുമ്പളങ്ങി -7,പൂണിത്തുറ -7,പോണേക്കര -7,വാരപ്പെട്ടി-7,എളമക്കര - 6,ഐക്കാരനാട് -6,കടവന്ത്ര-6,കടുങ്ങല്ലൂര്‍ - 6,പച്ചാളം - 6,രായമംഗലം -6,വടുതല -6,വെണ്ണല-6,ഇടപ്പള്ളി-5,കാലടി -5,കിഴക്കമ്പലം- 5,കീഴ്മാട് - 5,ചൂര്‍ണ്ണിക്കര-5,ചോറ്റാനിക്കര-5,തോപ്പുംപടി- 5,നെടുമ്പാശ്ശേരി-5,വാഴക്കുളം-5,വെങ്ങോല- 5,വൈറ്റില- 5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ അശമന്നൂര്‍, കവളങ്ങാട്, ചിറ്റാറ്റുകര, ചെങ്ങമനാട്, തിരുവാണിയൂര്‍, തുറവൂര്‍, പിറവം, വരാപ്പുഴ, ആവോലി, ഉദയംപേരൂര്‍, എറണാകുളം സൗത്ത്, കുഴിപ്പള്ളി, കോട്ടുവള്ളി, ചേരാനല്ലൂര്‍, പനമ്പള്ളി നഗര്‍, മഴുവന്നൂര്‍, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വാളകം, വേങ്ങൂര്‍, ആലങ്ങാട്, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, കുന്നത്തുനാട്, കുന്നുകര, ഞാറക്കല്‍, നായരമ്പലം, നോര്‍ത്തുപറവൂര്‍, പള്ളിപ്പുറം, പാമ്പാക്കുട, പെരുമ്പടപ്പ്, മാറാടി, മുളവുകാട്, രാമമംഗലം, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, എളംകുളം, ഏഴിക്കര, കരുവേലിപ്പടി, കറുകുറ്റി, കുട്ടമ്പുഴ, കുമ്പളം, ചളിക്കവട്ടം, പല്ലാരിമംഗലം, പാറക്കടവ്, പാലക്കാട്, പാലക്കുഴ, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക, മഞ്ഞപ്ര, മണീട്, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 741 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1922 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2605 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29883 ആണ്. ഇതില്‍ 28346 പേര്‍ വീടുകളിലും 66 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1471 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 98 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12325 പേരാണ് നിലവില്‍ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്,ജി എച്ച് മൂവാറ്റുപുഴ-12,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 60,സ്വകാര്യ ആശുപത്രികള്‍ - 712,എഫ് എല്‍ റ്റി സികള്‍ -964,എസ് എല്‍ റ്റി സി കള്‍-140,വീടുകള്‍- 9512 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5191 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.