എറണാകുളം ജില്ലയില്‍ ഇന്ന് 686 പേര്‍ക്ക് കൊവിഡ്
504 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 686 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 504 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കോതമംഗലം - 26,ചിറ്റാറ്റുകര - 25,മഞ്ഞള്ളൂര്‍-24,കളമശ്ശേരി-21,തൃപ്പൂണിത്തുറ -20,പള്ളുരുത്തി -20,ഫോര്‍ട്ട് കൊച്ചി-20,എളംകുന്നപ്പുഴ- 17,എടത്തല -16,തൃക്കാക്കര-16,തുറവൂര്‍-15,ഇടപ്പള്ളി-14,കീരംപാറ -14,മരട്-13,പിറവം- 12,മൂവാറ്റുപുഴ- 12,ആമ്പല്ലൂര്‍-11,ചേരാനല്ലൂര്‍-11,ഉദയംപേരൂര്‍-10,കരുമാലൂര്‍ - 10,കലൂര്‍ -10,കുന്നുകര - 10,കാഞ്ഞൂര്‍ -9,കോട്ടുവള്ളി-9,നോര്‍ത്തുപറവൂര്‍-9,അങ്കമാലി-8,എളമക്കര-8,കടവന്ത്ര-8,കറുകുറ്റി -8,പെരുമ്പടപ്പ് - 8,കുന്നത്തുനാട്-7,പാലാരിവട്ടം-7,മട്ടാഞ്ചേരി-7,മഴുവന്നൂര്‍ - 7,വൈറ്റില- 7,ഒക്കല്‍-6,കുട്ടമ്പുഴ - 6,ചേന്ദമംഗലം- 6,തോപ്പുംപടി - 6,നെല്ലിക്കുഴി-6,പാമ്പാക്കുട-6,മഞ്ഞപ്ര- 6,വാരപ്പെട്ടി-6,വാഴക്കുളം-6,എറണാകുളം സൗത്ത്- 5,കൂത്താട്ടുകുളം -5,കൂവപ്പടി-5,ഞാറക്കല്‍- 5,പുത്തന്‍വേലിക്കര-5,വെണ്ണല- 5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, കാലടി, കുമ്പളങ്ങി, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, പള്ളിപ്പുറം, പായിപ്ര, മുളവുകാട്, രായമംഗലം, വടവുകോട്, ആയവന, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി, ചെല്ലാനം, തേവര, രാമമംഗലം, വരാപ്പുഴ, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആരക്കുഴ, ഏലൂര്‍, കവളങ്ങാട്, കീഴ്മാട്, ചളിക്കവട്ടം, തിരുവാണിയൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പിണ്ടിമന, പൂതൃക്ക, പെരുമ്പാവൂര്‍, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, വടക്കേക്കര, വടുതല, വാളകം, വെങ്ങോല, ശ്രീമൂലനഗരം, ആലങ്ങാട്, ആലുവ, ആവോലി, എളംകുളം, ഐക്കാരനാട്, കടുങ്ങല്ലൂര്‍, ചെങ്ങമനാട്, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, നെടുമ്പാശ്ശേരി, പോണേക്കര, പോത്താനിക്കാട്, മണീട്, മുടക്കുഴ, മൂക്കന്നൂര്‍, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 414 പേര് രോഗ മുക്തി നേടി. ഇന്ന് 3129 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2020 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29520 ആണ്. ഇതില്‍ 28754 പേര് വീടുകളിലും 15 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 751 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 117 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8499 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -95,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -23,പി വി എസ് - 58,ജി എച്ച് മൂവാറ്റുപുഴ-21,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 9,സഞ്ജീവനി - 47,സ്വകാര്യ ആശുപത്രികള്‍ - 506,എഫ് എല്‍ റ്റി സികള്‍ - 231,എസ് എല്‍ റ്റി സി കള്‍-378,വീടുകള്‍- 6437 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8349 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.