എറണാകുളത്ത് ഇന്ന് 69 പേര്‍ക്ക് കൊവിഡ്; 61 പേര്‍ക്കം സമ്പര്‍ക്കം വഴി ,151 പേര്‍ക്ക് രോഗമുക്തി
ഇന്ന് 703 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 69 പേര്‍ക്ക്. ഇതില്‍ 61 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആശങ്ക ഉയരുന്നതിനിടയിലും ജില്ലയിലെ ഇന്നത്തെ ഉയര്‍ന്ന് രോഗമുക്തി ആശ്വാസം പകരുന്നു.ഇന്ന് 151 പേരാണ് രോഗ മുക്തി നേടിയത്. കളമശ്ശേരിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ മലപ്പുറം സ്വദേശി,വാഴക്കുളം സ്വദേശി,13,42,23 വയസുളള ചെല്ലാനം സ്വദേശികള്‍,പിണ്ടിമന സ്വദേശി, 72വയസുള്ള കുമാരപുരം സ്വദേശി,68 വയസുള്ള കുമാരപുരം സ്വദേശിനി,വെങ്ങോല സ്വദേശിനി,ചെങ്ങമനാട് സ്വദേശി,ഏലൂര്‍ സ്വദേശിനി,എടത്തല സ്വദേശിനി,ചൂര്‍ണിക്കര സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശി,കാക്കനാട് സ്വദേശിനി,തൃപ്പുണിത്തുറ സ്വദേശി
ആറ്,34 വയസുള്ള ചെല്ലാനം സ്വദേശിനികള്‍,ചേരാനെല്ലൂര്‍ സ്വദേശിനി,24,26 വയസുളള ചൂര്‍ണിക്കര സ്വദേശികള്‍,കീഴ്മാട് സ്വദേശി,27 വയസുള്ള ചൂര്‍ണിക്കര സ്വദേശി,41 വയസുള്ള ചൂര്‍ണിക്കര സ്വദേശിനി,ചേര്‍ത്തല സ്വദേശി,വാഴക്കുളം സ്വദേശിനി,കരുമാല്ലൂര്‍ സ്വദേശി,ചെല്ലാനം സ്വദേശി,പിണ്ടിമന സ്വദേശി,തുറവൂര്‍ സ്വദേശി,വാരപ്പെട്ടി സ്വദേശി,കുന്നുകര സ്വദേശി,നോര്‍ത്ത് പറവൂര്‍ സ്വദേശി,ആലങ്ങാട് സ്വദേശിനി,കരുമാല്ലൂര്‍ സ്വദേശിനി,മൂത്തകുന്നം സ്വദേശി,മൂത്തകുന്നം സ്വദേശിനി,മട്ടാഞ്ചേരി സ്വദേശിനി,ഫോര്‍ട്ട് കൊച്ചി സ്വദേശി,ചെല്ലാനം സ്വദേശി,തുറവൂര്‍ സ്വദേശിയായ കുട്ടി,ചെല്ലാനം സ്വദേശിനി,മൂക്കന്നൂര്‍ സ്വദേശിനി,പോലീസ് ഓഫീസര്‍ ആയ ആലങ്ങാട് സ്വദേശി,സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രോഗം സ്ഥിരീകരിച്ച തുറവൂര്‍ സ്വദേശി,ആലങ്ങാട് സ്വദേശിനി,47വയസുളള്ള ചെല്ലാനം സ്വദേശിനി,48 വയസുള്ള ചെല്ലാനം സ്വദേശി,ആലങ്ങാട് സ്വദേശി,ചെല്ലാനം സ്വദേശിനി,ചെല്ലാനം സ്വദേശി,ഗര്‍ഭിണിയായ കാലടി സ്വദേശിനി,പോലീസ് ഉദ്യോഗസ്ഥനായ കുമ്പളം സ്വദേശി,കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍ വാഴക്കുളം സ്വദേശി,കൂടാതെ കാക്കനാട് സ്വദേശി,കുമ്പളം സ്വദേശിനി,ആലുവ സ്വദേശി,നെല്ലിക്കുഴി സ്വദേശിനി,പോലീസ് ഉദ്യോഗസ്ഥനായ തൃക്കാക്കര സ്വദേശി,കുട്ടമ്പുഴ സ്വദേശി,കരുമാല്ലൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കരുമാലൂര്‍ സ്വദേശിനിയുടെ രോഗത്തിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും അധികൃതര്‍ വ്യക്തമാക്കി.തൂത്തുക്കുടിയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,പട്‌നയില്‍ നിന്നെത്തിയ ബീഹാര്‍ സ്വദേശി,ഒമാനില്‍ നിന്നെത്തിയ വാഴക്കുളം സ്വദേശി,ഒമാനില്‍ നിന്നെത്തിയ, കരുമാലൂര്‍ സ്വദേശി,ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി,വിശാഖ പട്ടണത്തുനിന്നു വന്ന തൃപ്പുണിത്തുറ സ്വദേശിനി,ഗ്രീസില്‍ നിന്നെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ശ്രീമൂലനഗരം സ്വദേശി,സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരി ആയ ആന്ധ്രാ സ്വദേശിനി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ഇന്ന് 703 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1811 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12318 ആണ്. ഇതില്‍ 10110 പേര്‍ വീടുകളിലും, 243 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1965 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 119 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.910 പേരാണ് നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 368 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 968 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 493 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2411 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.