എറണാകുളം ജില്ലയില്‍ ഇന്ന് 709 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 %
ഇന്ന് 685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.6.64 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
തൃപ്പൂണിത്തുറ 45,തൃക്കാക്കര 33,മരട് 16,ഇടപ്പള്ളി 15,കലൂര്‍ 15,കളമശ്ശേരി 15,ഐക്കാരനാട് 14,
ഉദയംപേരൂര്‍ 13,ചേരാനല്ലൂര്‍ 13,പള്ളുരുത്തി 13
,പായിപ്ര 12,ആലുവ 11,കറുകുറ്റി 11,കോതമംഗലം 11,നോര്‍ത്തുപറവൂര്‍ 11,അങ്കമാലി 10
,കടമക്കുടി 10,കരുമാലൂര്‍ 10,കുമ്പളങ്ങി 10,മുളന്തുരുത്തി 10,എടത്തല 9,എളമക്കര 9
,പിറവം 9,ഫോര്‍ട്ട് കൊച്ചി 9,രായമംഗലം 9,എറണാകുളം സൗത്ത് 8,കടവന്ത്ര 8
,കല്ലൂര്‍ക്കാട് 8,കീരംപാറ 8,വടുതല 8,ചെങ്ങമനാട് 7,ചോറ്റാനിക്കര 7,തേവര 7
,നെല്ലിക്കുഴി 7,പാമ്പാകുട 7,പാലാരിവട്ടം 7,വരാപ്പുഴ 7,വാരപ്പെട്ടി 7,വാഴക്കുളം 7
,കാഞ്ഞൂര്‍ 6,കീഴ്മാട് 6,കോട്ടുവള്ളി 6,തിരുവാണിയൂര്‍ 6,തുറവൂര്‍ 6,നായരമ്പലം 6
,മഞ്ഞള്ളൂര്‍ 6,മട്ടാഞ്ചേരി 6,ആമ്പല്ലൂര്‍ 5,ആവോലി 5,ഇടക്കൊച്ചി 5,എളംകുന്നപ്പുഴ 5,ഏലൂര്‍ 5,കടുങ്ങല്ലൂര്‍ 5,
കിഴക്കമ്പലം 5,കുമ്പളം 5,കൂവപ്പടി 5,പള്ളിപ്പുറം 5,മലയാറ്റൂര്‍ നീലീശ്വരം 5,മുണ്ടംവേലി 5,വൈറ്റില 5,
ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കവളങ്ങാട്, കാലടി, തിരുമാറാടി, പനമ്പള്ളി നഗര്‍, മുളവുകാട്, വെണ്ണല, അശമന്നൂര്‍,
എറണാകുളം നോര്‍ത്ത്, ഏഴിക്കര, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ഞാറക്കല്‍, തമ്മനം, തോപ്പുംപടി,
നെടുമ്പാശ്ശേരി, പാറക്കടവ്, പാലക്കുഴ, പെരുമ്പാവൂര്‍, പോണേക്കര, മണീട്, മാറാടി, വാളകം, ആരക്കുഴ,
ആലങ്ങാട്, ഇലഞ്ഞി, എടവനക്കാട് , എളംകുളം, ഒക്കല്‍, കുട്ടമ്പുഴ, കുന്നുകര, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം,
പച്ചാളം, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഞ്ഞപ്ര, മൂക്കന്നൂര്‍
, മൂവാറ്റുപുഴ, രാമമംഗലം, വടക്കേക്കര, വേങ്ങൂര്‍, ആയവന, എടക്കാട്ടുവയല്‍, കരുവേലിപ്പടി,
കുഴിപ്പള്ളി, കോട്ടപ്പടി, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ, പൂതൃക്ക, മഴുവന്നൂര്‍, മുടക്കുഴ,
വടവുകോട്, വെങ്ങോല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1298 പേര് രോഗ മുക്തി നേടി.ഇന്ന് 1489 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 830 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41096 ആണ്.
ഇന്ന് 44 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 159 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ 11441 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10682 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.