എറണാകുളം ജില്ലയില്‍ ഇന്ന് 717 പേര്‍ക്ക് കൊവിഡ്

562 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 532 പേര്‍ രോഗ മുക്തി നേടി.

Update: 2020-12-09 13:26 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 717 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 562 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.147 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

മൂക്കന്നൂര്‍-29,കലൂര്‍- 28,തൃക്കാക്കര -24,കൂവപ്പടി - 23,രായമംഗലം- 22,കവളങ്ങാട്- 19,വേങ്ങൂര്‍- 18,ചെങ്ങമനാട്- 17,കറുകുറ്റി-15,ഇടപ്പള്ളി-14,തൃപ്പൂണിത്തുറ-14,പള്ളിപ്പുറം-14,കളമശ്ശേരി-13,വടക്കേക്കര-13,കൂത്താട്ടുകുളം-12,മുളവുകാട്-11,കടവന്ത്ര-10,ചൂര്‍ണ്ണിക്കര-10,പള്ളുരുത്തി-10,വൈറ്റില-10,കാഞ്ഞൂര്‍-9,പിറവം-9,മട്ടാഞ്ചേരി-9,വരാപ്പുഴ-9,വെങ്ങോല-9,എടക്കാട്ടുവയല്‍-8,എറണാകുളം-8,ഏലൂര്‍-8,കടുങ്ങല്ലൂര്‍-8,കുന്നുകര-8,പെരുമ്പാവൂര്‍-8,മൂവാറ്റുപുഴ-8,എളമക്കര-7,നായരമ്പലം -7,പനമ്പള്ളി നഗര്‍ -7,ഫോര്‍ട്ട് കൊച്ചി- 7,മുടക്കുഴ- 7,വടവുകോട് - 7,ഏഴിക്കര- 6,കടമക്കുട-6,കുഴിപ്പള്ളി -6,കോട്ടുവള്ളി- 6,കോതമംഗലം-6,നെല്ലിക്കുഴി-6,പാമ്പാക്കുട-6,പാറക്കടവ്-6,ആലുവ-5,ഇടക്കൊച്ചി- 5,ഉദയംപേരൂര്‍-5,എറണാകുളം നോര്‍ത്ത്- 5,എളംകുന്നപ്പുഴ - 5,കാലടി-5,ചിറ്റാറ്റുകര- 5,തമ്മനം - 5,തേവര-5,പാലാരിവട്ടം- 5,മരട്-5,ഇതര സംസ്ഥാന തൊഴിലാളി- 6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അയ്യമ്പുഴ, ആവോലി, എടത്തല ,ഐക്കാരനാട്, കുന്നത്തുനാട് ,കുമ്പളങ്ങി, ചെല്ലാനം, ചേന്ദമംഗലം, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാലക്കുഴ, പൂതൃക്ക, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, വാരപ്പെട്ടി, അങ്കമാലി, ഞാറക്കല്‍, തുറവൂര്‍, നോര്‍ത്തുപറവൂര്‍, പായിപ്ര, പുത്തന്‍വേലിക്കര, പോണേക്കര, വടുതല, വാഴക്കുളം, ശ്രീമൂലനഗരം,ആലങ്ങാട്,ഇലഞ്ഞി,ഒക്കല്‍,കരുമാലൂര്‍,കല്ലൂര്‍ക്കാട്,കിഴക്കമ്പലം,കീഴ്മാട്, തിരുമാറാടി, പച്ചാളം, പോത്താനിക്കാട്, മഞ്ഞപ്ര, മഴുവന്നൂര്‍, അയ്യപ്പന്‍കാവ് ,ആരക്കുഴ, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, കീരംപാറ, കോട്ടപ്പടി, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തോപ്പുംപടി, പിണ്ടിമന ,പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, മാറാടി, മുളന്തുരുത്തി, വാളകം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 532 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1284 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 711 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26199 ആണ്. ഇതില്‍ 25277 പേര്‍ വീടുകളിലും 13 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 909 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 156 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 108 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു

8161 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 94,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ-3,പറവൂര്‍ താലൂക്ക് ആശുപത്രി- 4,പി വി എസ് - 59,സഞ്ജീവനി - 25,സ്വകാര്യ ആശുപത്രികള്‍ - 517,എഫ് എല്‍ റ്റി സികള്‍ - 505,എസ് എല്‍ റ്റി സി കള്‍- 63,വീടുകള്‍- 6145 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6064 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News