എറണാകുളം ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൊവിഡ്
655 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 655 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-52,കോതമംഗലം-19,കുന്നുകര- 18,പിറവം-18,വെങ്ങോല-17,കളമശ്ശേരി-16,കോട്ടുവള്ളി-16,മഞ്ഞപ്ര -15,മൂവാറ്റുപുഴ-15,എളംകുന്നപ്പുഴ-14,ആലുവ-12,കരുമാലൂര്‍-12,ചെങ്ങമനാട്-12,പെരുമ്പാവൂര്‍-12,ഫോര്‍ട്ട് കൊച്ചി- 12,ആമ്പല്ലൂര്‍-11,ഇടപ്പള്ളി-11,ഉദയംപേരൂര്‍-11,അങ്കമാലി-10,കടവന്ത്ര- 10,കുന്നത്തുനാട്-10,നെടുമ്പാശ്ശേരി -10,നോര്‍ത്തുപറവൂര്‍-10,മരട് -10,വാഴക്കുളം-10,ഒക്കല്‍- 9,തുറവൂര്‍ - 9,തൃപ്പൂണിത്തുറ-9,പള്ളുരുത്തി-9,പായിപ്ര -9,കാലടി- 8,കീഴ്മാട്- 8,ചെല്ലാനം-8,ചേരാനല്ലൂര്‍-8,മട്ടാഞ്ചേരി- 8,കലൂര്‍-7,കുട്ടമ്പുഴ-7,ചോറ്റാനിക്കര-7,മുളന്തുരുത്തി- 7,അയ്യമ്പുഴ-6,അശമന്നൂര്‍ - 6,ആലങ്ങാട്-6,കുമ്പളം-6,പാലാരിവട്ടം- 6,വടുതല- 6,വെണ്ണല- 6,വൈറ്റില -6,ആവോലി-5,എടത്തല-5,കിഴക്കമ്പലം-5,ചൂര്‍ണ്ണിക്കര- 5,ചേന്ദമംഗലം- 5,തിരുമാറാടി-5,നെല്ലിക്കുഴി-5,പോണേക്കര-5,മഞ്ഞള്ളൂര്‍- 5,മുണ്ടംവേലി- 5,മുളവുകാട്-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇത് കൂടാതെ ആയവന, ആരക്കുഴ, ഇടക്കൊച്ചി, എളമക്കര, കവളങ്ങാട്, കോട്ടപ്പടി, ചിറ്റാറ്റുകര, തേവര, പാറക്കടവ്, പിണ്ടിമന, മഴുവന്നൂര്‍, വടക്കേക്കര, വടവുകോട്, വാളകം, എടവനക്കാട്, ഏഴിക്കര, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കീരംപാറ, കുമ്പളങ്ങി, ഞാറക്കല്‍, പല്ലാരിമംഗലം, പുത്തന്‍വേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, മൂക്കന്നൂര്‍, ശ്രീമൂലനഗരം, എറണാകുളം നോര്‍ത്ത്, ഏലൂര്‍, ഐക്കാരനാട്, കറുകുറ്റി, കുഴിപ്പള്ളി, കൂവപ്പടി, തമ്മനം, തോപ്പുംപടി, പാലക്കുഴ, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മുടക്കുഴ, രാമമംഗലം, വരാപ്പുഴ, വാരപ്പെട്ടി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, പച്ചാളം, പള്ളിപ്പുറം, രായമംഗലം, വേങ്ങൂര്‍ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുഇന്ന് 761 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 694 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25125 ആണ്. ഇതില്‍ 24679 പേര് വീടുകളിലും 3 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 443 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 401 പേര് രോഗ മുക്തി നേടി. ഇന്ന് 146 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായിപ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 96 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 9231 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 86,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -21,പി വി എസ് - 65,ജി എച്ച് മൂവാറ്റുപുഴ- 19,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി-9,സഞ്ജീവനി - 43,സ്വകാര്യ ആശുപത്രികള്‍ - 665,എഫ് എല്‍ റ്റി സികള്‍ - 171,എസ് എല്‍ റ്റി സി കള്‍- 246,വീടുകള്‍- 7181 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6415 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.