എറണാകുളത്ത് ഇന്ന് ഡോക്ടര്‍ അടക്കം 72 പേര്‍ക്ക് കൊവിഡ്; 65 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര് ചെല്ലാനം സ്വദേശികളാണ്.ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അടക്കം 72 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 65 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.39 പേര് ചെല്ലാനം സ്വദേശികള്‍.ഇന്ന് രോഗം സ്ഥിരീകരിച്ച 39 ചെല്ലാനം സ്വദേശികളും നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു.ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും ആലുവ ക്ലസ്റ്ററില്നിന്നും് 12 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികള്‍ക്കും ഒരു കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂലൈ 11 ന് മരിച്ച രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങള്‍ എന്നിവരെക്കൂടാതെ 29 വയസ്സുള്ള എടത്തല സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഖത്തര്‍ - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി, ജൂലായ് 11 ന് മുംബൈ - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി, ജൂലായ് 11 ന് ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി,ജൂലായ് ഒന്നിന്് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂര്‍ സ്വദേശി, ജൂലായ് 13 ന് റോഡ് മാര്‍ഗം മുംബൈയില്‍ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി,ജൂലായ് 12ന് വിമാനമാര്‍ഗം ഒഡീഷയില്‍ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി,ജൂലായ് 12ന് ഡല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തര്‍പ്രദേശ് സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.
ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച് ഐഎന്‍എച്ച് എസ് സജ്ജീവനിയില്‍ ചികില്‍സയിലുണ്ടായിരുന്ന ഒരു നാവികന് ഇന്ന് രോഗമുക്തി നേടി.ഇന്ന് 1267 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 570 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14411 ആണ്. ഇതില്‍ 12789പേര് വീടുകളിലും, 206 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1416 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 69 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 29 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 470 ആണ്.474 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 165 പേരും അങ്കമാലി അഡല്ക്സില്‍ 232 പേരും, സിയാല്‍ എഫ് എല്സിടിയില് 72 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19പരിശോധനയുടെ 749 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2263 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.