എറണാകുളം ജില്ലയില്‍ ഇന്ന് 721 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ശതമാനം
ഇന്ന് 1221 പേര് രോഗ മുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 687 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും സി ഐ എസ് എഫ് രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 721 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 687 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും സി ഐ എസ് എഫ് രണ്ടു പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ചെല്ലാനം-42,കളമശ്ശേരി- 29,തൃപ്പൂണിത്തുറ-28,കുമ്പളങ്ങി-22,പള്ളിപ്പുറം- 21,അങ്കമാലി-19,നോര്‍ത്തുപറവൂര്‍-18,ഏഴിക്കര-17,കലൂര്‍- 16,തൃക്കാക്കര-16,വടുതല-15,എടത്തല- 13,എളമക്കര-13,ചൂര്‍ണ്ണിക്കര-12,ഇടപ്പള്ളി -11,കാലടി- 11,
ചോറ്റാനിക്കര-11,ആലങ്ങാട്- 10,ഏലൂര്‍ - 10,കുന്നത്തുനാട്-10,ഞാറക്കല്‍-10,നെല്ലിക്കുഴി -10,വെങ്ങോല- 10,ചിറ്റാറ്റുകര-9,ഫോര്‍ട്ട് കൊച്ചി-9,ചേരാനല്ലൂര്‍- 8,പായിപ്ര- 8,പെരുമ്പാവൂര്‍-8,മഞ്ഞള്ളൂര്‍ -8,വൈറ്റില-8,ആലുവ- 7,എറണാകുളം സൗത്ത്-7,കടവന്ത്ര-7,കറുകുറ്റി-7,പള്ളുരുത്തി- 7,
മരട് -7,മലയാറ്റൂര്‍ നീലീശ്വരം-7,എടവനക്കാട്-6,തമ്മനം-6,തേവര- 6,മുണ്ടംവേലി- 6,വടക്കേക്കര-6,വാഴക്കുളം -6,കടുങ്ങല്ലൂര്‍ -5,കിഴക്കമ്പലം-5,കീഴ്മാട് -5,കോട്ടുവള്ളി- 5,കോതമംഗലം-5,
തുറവൂര്‍- 5,നെടുമ്പാശ്ശേരി-5,പാലാരിവട്ടം-5,മട്ടാഞ്ചേരി- 5,മുളവുകാട്-5,വടവുകോട്-5
ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ എളംകുന്നപ്പുഴ, കരുമാലൂര്‍, കുട്ടമ്പുഴ, കുമ്പളം, കോട്ടപ്പടി, ചക്കരപ്പറമ്പ്, ചേന്ദമംഗലം, പോണേക്കര, മൂക്കന്നൂര്‍, ഇടക്കൊച്ചി, ഉദയംപേരൂര്‍, തിരുവാണിയൂര്‍, നായരമ്പലം, പച്ചാളം, പിറവം, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മഴുവന്നൂര്‍, മുടക്കുഴ, മുളന്തുരുത്തി, വേങ്ങൂര്‍, ആമ്പല്ലൂര്‍, ആയവന, ഇലഞ്ഞി, ഐക്കാരനാട്, ഒക്കല്‍, കവളങ്ങാട്, കാഞ്ഞൂര്‍, കൂവപ്പടി, ചെങ്ങമനാട്, തോപ്പുംപടി, പാമ്പാകുട, വരാപ്പുഴ, വെണ്ണല, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, അശമന്നൂര്‍, കടമക്കുടി, കല്ലൂര്‍ക്കാട്, കീരംപാറ, കുന്നുകര, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, തിരുമാറാടി, പനയപ്പിള്ളി, പാറക്കടവ്, പൂതൃക്ക, മണീട്, മൂവാറ്റുപുഴ, രായമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് 1221 പേര് രോഗ മുക്തി നേടി.ഇന്ന് 1553 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1768 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37958 ആണ്. ഇന്ന് 97 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 144 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജ് - 79,പി വി എസ് 1,ജി എച്ച് മൂവാറ്റുപുഴ- 23,
ജി എച്ച് എറണാകുളം- 59,ഡി എച്ച് ആലുവ- 43,പള്ളുരുത്തി താലൂക്ക് ആശുപത്രി 16,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 32,പറവൂര്‍ താലൂക്ക് ആശുപത്രി 4,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 38,കോതമംഗലം താലൂക്ക് ആശുപത്രി 11,അങ്കമാലി താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 54,സഞ്ജീവനി 29,സ്വകാര്യ ആശുപത്രികള്‍ - 896,എഫ് എല്‍ റ്റി സികള്‍ - 432,എസ് എല്‍ റ്റി സി കള്‍- 247,ഡോമിസിലറി കെയര്‍ സെന്റെര്- 874,വീടുകള്‍- 8574 എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു.12175 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8997 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.