എറണാകുളം ജില്ലയില്‍ ഇന്ന് 756 പേര്‍ക്ക് കൊവിഡ്
558 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.183 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 756 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 558 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.183 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് വെങ്ങോലയിലാണ്.115 പേര്‍ക്കാണ് ഇന്ന് ഇവിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.കടവന്ത്രയിലാണ് രണ്ടാമത് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത.് 28 പേര്.
പള്ളുരുത്തി -25,വാഴക്കുളം- 21,ഇടപ്പള്ളി-20,കൂവപ്പടി- 20,ചേരാനല്ലൂര്‍- 20,എളമക്കര- 14,കലൂര്‍-14,കളമശ്ശേരി -14,വൈറ്റില-14,കോതമംഗലം- 13,തൃക്കാക്കര- 13,കാഞ്ഞൂര്‍-12,ഞാറക്കല്‍-12,തുറവൂര്‍-12,പാലക്കുഴ-12,അങ്കമാലി-11,തൃപ്പൂണിത്തുറ-11,ഒക്കല്‍-10,കരുമാലൂര്‍-10,തമ്മനം-10,മൂവാറ്റുപുഴ-10,വേങ്ങൂര്‍-10,കോട്ടുവള്ളി-9,നായരമ്പലം-9,ഫോര്‍ട്ട് കൊച്ചി-9,കുന്നുകര-8,പാലാരിവട്ടം -8,കിഴക്കമ്പലം-7,കുന്നത്തുനാട്-7,നെല്ലിക്കുഴി -7,മഞ്ഞള്ളൂര്‍ - 7,മരട് -7,ആലങ്ങാട്-6,ഇടക്കൊച്ചി-6,എടവനക്കാട്-6,ഏഴിക്കര-6,ചെല്ലാനം-6,ചേന്ദമംഗലം-6,പച്ചാളം -6,എടത്തല -5,എറണാകുളം നോര്‍ത്ത് - 5,ചിറ്റാറ്റുകര-5,ചൂര്‍ണ്ണിക്കര-5,ചെങ്ങമനാട്-5,പായിപ്ര-5,പിണ്ടിമന -5,മട്ടാഞ്ചേരി-5,മലയാറ്റൂര്‍ നീലീശ്വരം-5,വടക്കേക്കര- 5,വടവുകോട്-5,ഇതര സംസ്ഥാന തൊഴിലാളി-9 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റു സ്ഥലങ്ങള്‍.
ഇതു കൂടാതെ അശമന്നൂര്‍, ഉദയംപേരൂര്‍, കുമ്പളം, കോട്ടപ്പടി, ചോറ്റാനിക്കര, പൂതൃക്ക, മുണ്ടംവേലി, രായമംഗലം, ആയവന, ആലുവ, ആവോലി, കവളങ്ങാട്, കീഴ്മാട്, ചളിക്കവട്ടം, തേവര, തോപ്പുംപടി, നോര്‍ത്തുപറവൂര്‍, വടുതല,അയ്യമ്പുഴ, ആരക്കുഴ, ഏലൂര്‍, കടുങ്ങല്ലൂര്‍, തിരുമാറാടി, പള്ളിപ്പുറം, പൂണിത്തുറ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഴുവന്നൂര്‍, രാമമംഗലം, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, കടമക്കുടി, കാലടി, കീരംപാറ, കുമ്പളങ്ങി, കൂത്താട്ടുകുളം, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാറക്കടവ്, പിറവം, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, പൈങ്ങോട്ടൂര്‍, പോണേക്കര, മുളവുകാട് വരാപ്പുഴ, വാരപ്പെട്ടി, വെണ്ണല, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 707 പേര് രോഗ മുക്തി നേടി. ഇന്ന് 1623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1919 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30561 ആണ്. ഇതില്‍ 29196 പേര് വീടുകളിലും 47 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1318 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 224 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 262 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.10064 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -170,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 22,പി വി എസ് - 47,ജി എച്ച് മൂവാറ്റുപുഴ-9,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 32,സ്വകാര്യ ആശുപത്രികള്‍ - 618,എഫ് എല്‍ റ്റി സികള്‍-917,എസ് എല്‍ റ്റി സി കള്‍-122,വീടുകള്‍- 7358 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6011 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.