എറണാകുളം ജില്ലയില്‍ ഇന്ന് 767 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.97 %
755 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 767 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.97 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.755 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടു.
തൃക്കാക്കര 36,പിറവം 35,ചേന്ദമംഗലം 28,തൃപ്പൂണിത്തുറ 27,കോതമംഗലം 24,കൂത്താട്ടുകുളം 23,
മുളന്തുരുത്തി 21,ആവോലി 19,കളമശ്ശേരി 18,കിഴക്കമ്പലം 15,നായരമ്പലം 15,എടക്കാട്ടുവയല്‍ 14,
ചിറ്റാറ്റുകര 13,വടക്കേക്കര 12,പള്ളിപ്പുറം 11,മൂക്കന്നൂര്‍ 11,മൂവാറ്റുപുഴ 11,അങ്കമാലി 10,ഏഴിക്കര 10,
കലൂര്‍ 10,കുന്നത്തുനാട് 10,കോട്ടുവള്ളി 10,കടവന്ത്ര 9,കരുമാലൂര്‍ 9,ചേരാനല്ലൂര്‍ 9,നോര്‍ത്തുപറവൂര്‍ 9,
മഴുവന്നൂര്‍ 9,രായമംഗലം 9,വൈറ്റില 9,കീഴ്മാട് 8,തിരുവാണിയൂര്‍ 8,മുടക്കുഴ 8,രാമമംഗലം 8,വെങ്ങോല 8,
കടുങ്ങല്ലൂര്‍ 7,കുഴിപ്പള്ളി 7,തിരുമാറാടി 7,തുറവൂര്‍ 7,പാമ്പാകുട 7,ഫോര്‍ട്ട് കൊച്ചി 7,മഞ്ഞള്ളൂര്‍ 7,മരട് 7,
വാഴക്കുളം 7,ആയവന 6,ആലങ്ങാട് 6,ആലുവ 6,എടത്തല 6,ഏലൂര്‍ 6,കവളങ്ങാട് 6,ചെല്ലാനം 6,പാലാരിവട്ടം 6,
മാറാടി 6,അയ്യമ്പുഴ 5,ഇടപ്പള്ളി 5,പെരുമ്പാവൂര്‍ 5,വാളകം 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആരക്കുഴ, ഇലഞ്ഞി, ഐക്കാരനാട്, കറുകുറ്റി, കാലടി, തേവര, തോപ്പുംപടി, പനമ്പള്ളി നഗര്‍,
പള്ളുരുത്തി, പായിപ്ര, പാലക്കുഴ, പുത്തന്‍വേലിക്കര, പൈങ്ങോട്ടൂര്‍, മുണ്ടംവേലി, വരാപ്പുഴ, ആമ്പല്ലൂര്‍,
ഉദയംപേരൂര്‍, എളംകുന്നപ്പുഴ, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, നെല്ലിക്കുഴി, പാറക്കടവ്, പൂണിത്തുറ,
പോത്താനിക്കാട്, വടവുകോട്, വാരപ്പെട്ടി, അശമന്നൂര്‍, എറണാകുളം നോര്‍ത്ത്, എളമക്കര, ഒക്കല്‍,
കല്ലൂര്‍ക്കാട്, കൂവപ്പടി, ചെങ്ങമനാട്, ഞാറക്കല്‍, തമ്മനം, പോണേക്കര, മഞ്ഞപ്ര, വടുതല, വെണ്ണല,
എടവനക്കാട്, എളംകുളം, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, നെടുമ്പാശ്ശേരി, പച്ചാളം, പിണ്ടിമന,
പൂതൃക്ക, മണീട്, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1022 പേര് രോഗ മുക്തി നേടി.ഇന്ന് 1477 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1797 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35999 ആണ്.
8065 പോരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9622 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.