എറണാകുളം ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.86 %

775 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ യും സി ഐ എസ് എഫ് ലെയും ഒരോരുത്തര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-11-05 13:44 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 775 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ യും സി ഐ എസ് എഫ് ലെയും ഒരോരുത്തര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

ചെങ്ങമനാട് 32,തൃക്കാക്കര 29,ഏഴിക്കര 21,തൃപ്പൂണിത്തുറ 21,തിരുമാറാടി 20,പള്ളിപ്പുറം 19,എടത്തല 16,

കളമശ്ശേരി 16,കുന്നുകര 16,ചേരാനല്ലൂര്‍ 15,കടവന്ത്ര 14,രായമംഗലം 14,വേങ്ങൂര്‍ 14,അങ്കമാലി 13,വെങ്ങോല 13

,എടക്കാട്ടുവയല്‍ 12,പായിപ്ര 12,വാരപ്പെട്ടി 12,കീരംപാറ 11,തുറവൂര്‍ 11,വടവുകോട് 11,വൈറ്റില 11

,ചൂര്‍ണ്ണിക്കര 10,ഫോര്‍ട്ട് കൊച്ചി 10,വടുതല 10,ആരക്കുഴ 9,എളമക്കര 9,കുട്ടമ്പുഴ 9,കോതമംഗലം 9,

പച്ചാളം 9,പാലാരിവട്ടം 9,മുളന്തുരുത്തി 9,മൂവാറ്റുപുഴ 9,വടക്കേക്കര 9,ആയവന 8,കലൂര്‍ 8,കിഴക്കമ്പലം 8,

തിരുവാണിയൂര്‍ 8,പാലക്കുഴ 8,പുത്തന്‍വേലിക്കര 8,ആമ്പല്ലൂര്‍ 7,ഇടപ്പള്ളി 7,തോപ്പുംപടി 7,മഞ്ഞപ്ര 7,ആലങ്ങാട് 6,

ഏലൂര്‍ 6,കുമ്പളങ്ങി 6,കൂത്താട്ടുകുളം 6,ചേന്ദമംഗലം 6,നോര്‍ത്തുപറവൂര്‍ 6,പള്ളുരുത്തി 6,പാറക്കടവ് 6,

പിണ്ടിമന 6,പെരുമ്പാവൂര്‍ 6,ആലുവ 5,എടവനക്കാട് 5,എറണാകുളം നോര്‍ത്ത് 5,കോട്ടുവള്ളി 5,ചെല്ലാനം 5,

പോണേക്കര 5,മഞ്ഞള്ളൂര്‍ 5,മട്ടാഞ്ചേരി 5,മാറാടി 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കല്ലൂര്‍ക്കാട്, കാലടി, കീഴ്മാട്, കുന്നത്തുനാട്,

കുഴിപ്പള്ളി, ചോറ്റാനിക്കര, നെടുമ്പാശ്ശേരി, മഴുവന്നൂര്‍, രാമമംഗലം, ശ്രീമൂലനഗരം, ഇടക്കൊച്ചി, ഉദയംപേരൂര്‍, എളംകുളം, കരുമാലൂര്‍, ഞാറക്കല്‍, നായരമ്പലം, പൈങ്ങോട്ടൂര്‍, മുണ്ടംവേലി, മൂക്കന്നൂര്‍, വാഴക്കുളം,

എറണാകുളം സൗത്ത്, ഒക്കല്‍, കവളങ്ങാട്, തമ്മനം, നെല്ലിക്കുഴി, പല്ലാരിമംഗലം, പാമ്പാകുട,

പൂണിത്തുറ, മരട്, മലയാറ്റൂര്‍ നീലീശ്വരം, വെണ്ണല, അയ്യമ്പുഴ, ആവോലി, കടമക്കുടി, കടുങ്ങല്ലൂര്‍, കാഞ്ഞൂര്‍,

കോട്ടപ്പടി, ചളിക്കവട്ടം, തേവര, പനമ്പള്ളി നഗര്‍, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, മുടക്കുഴ, മുളവുകാട്, വരാപ്പുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1345 പേര്‍ രോഗ മുക്തി നേടി.ഇന്ന് 425 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2435 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37589 ആണ്.

8778 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8024 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News