എറണാകുളം ജില്ലയില്‍ ഇന്ന് 793 പേര്‍ക്ക് കൊവിഡ്; 823 പേര്‍ക്ക്കൂടി രോഗ മുക്തി
714 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.76 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ ആളാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 793 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 714 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.76 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ ആളാണ്.വെങ്ങോല-56,കാലടി-40,എടത്തല -31,ചെല്ലാനം -25,തൃപ്പൂണിത്തുറ -24,കൂവപ്പടി- 23,ചേരാനല്ലൂര്‍ -22,വടവുകോട്-20,തൃക്കാക്കര-19,വാഴക്കുളം-19,പള്ളിപ്പുറം-17,പെരുമ്പാവൂര്‍-17,കിഴക്കമ്പലം-16,പാലാരിവട്ടം-15,എറണാകുളം -14,മഴുവന്നൂര്‍-14,തേവര -13പള്ളുരുത്തി-13,മട്ടാഞ്ചേരി -13,എളമക്കര -12,കലൂര്‍-12,കളമശ്ശേരി-12,വടുതല-12,നെടുമ്പാശ്ശേരി-11,മൂവാറ്റുപുഴ -11,കടവന്ത്ര-10,വരാപ്പുഴ-10,പല്ലാരിമംഗലം -9,പായിപ്ര -9,പൂതൃക്ക-9,ഫോര്‍ട്ട് കൊച്ചി-9,ഇടപ്പള്ളി -8,എറണാകുളം നോര്‍ത്ത്-8,വൈറ്റില -8,അതിഥി തൊഴിലാളി-7,ആലുവ -7,കീരംപാറ -7,കോട്ടുവള്ളി -7,കോതമംഗലം -7,ഏലൂര്‍-6,കുമ്പളം-6,മരട് -6,വെണ്ണല-6,ആയവന -5,എളംകുന്നപ്പുഴ-5,ഒക്കല്‍ -5,കറുകുറ്റി -5
,തമ്മനം-5,നെല്ലിക്കുഴി-5,പിണ്ടിമന- 5,മുളന്തുരുത്തി -5,പനമ്പള്ളി നഗര്‍ -8,ഐ എന്‍ എച്ച് എസ്-8 എന്നിങ്ങനെ കൂടാതെ ഉദയംപേരൂര്‍, ഐക്കാരനാട്, കരുമാലൂര്‍, കവളങ്ങാട്, കുന്നത്തുനാട്, ചിറ്റാറ്റുകര, നോര്‍ത്തുപറവൂര്‍, പോണേക്കര, മുളവുകാട്, അങ്കമാലി, അയ്യപ്പന്‍കാവ്, ഇലഞ്ഞി, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, ഞാറക്കല്‍, പാമ്പാക്കുട, പൈങ്ങോട്ടൂര്‍, മൂക്കന്നൂര്‍, അശമന്നൂര്‍, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കുട്ടമ്പുഴ, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, തിരുവാങ്കുളം, പച്ചാളം, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, രായമംഗലം, വാരപ്പെട്ടി, വേങ്ങൂര്‍, ആലങ്ങാട്, കടമക്കുടി, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കുന്നുകര, ചിറ്റൂര്‍, ചോറ്റാനിക്കര, തിരുവാണിയൂര്‍, നായരമ്പലം, പാറക്കടവ്, പിറവം, മഞ്ഞപ്ര, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, വാളകം എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 823 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1962 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1880 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30991 ആണ്. ഇതില്‍ 29269 പേര്‍ വീടുകളിലും 111 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1611 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 188 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 154 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12224 പേരാണ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -225,പി വി എസ് - 49,സഞ്ജീവനി - 69,സ്വകാര്യ ആശുപത്രികള്‍ - 731,എഫ് എല്‍ .റ്റി സികള്‍ -1041,എഫ്എല്‍റ്റി സികള്‍ - 174,ഡോമിസിലറി കെയര്‍ സെന്റര്‍- 117,വീടുകള്‍ - 9031 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 4784 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.