എറണാകുളം ജില്ലയില്‍ ഇന്ന് 797 പേര്‍ക്ക് കൊവിഡ്

609 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുംകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് 658 പേര്‍ രോഗ മുക്തി നേടി

Update: 2020-11-21 13:26 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 797 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 609 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.173 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഒരു പോലിസ് ഉദ്യോഗസ്ഥനും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുംകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

തൃപ്പൂണിത്തുറ -34,കടുങ്ങല്ലൂര്‍-33,മരട്-31,ചെങ്ങമനാട്-28,ഒക്കല്‍-26,കുന്നത്തുനാട്-22,കിഴക്കമ്പലം-19,ഇടപ്പള്ളി-18,തുറവൂര്‍ -18,കളമശ്ശേരി-17,തൃക്കാക്കര-17,രായമംഗലം-17,കൂവപ്പടി-15,കരുമാലൂര്‍- 14,കറുകുറ്റി-13,അയ്യപ്പന്‍കാവ് -12,ആമ്പല്ലൂര്‍-12,ഏഴിക്കര-12,നെല്ലിക്കുഴി-12,അയ്യമ്പുഴ - 11,കലൂര്‍-11,കോട്ടുവള്ളി-11,കോതമംഗലം-11,പള്ളിപ്പുറം -11,പള്ളുരുത്തി-11,മൂക്കന്നൂര്‍-11,വൈറ്റില-11,ഇലഞ്ഞി-10,കടമക്കുടി- 10,മുളവുകാട്-10,ആലങ്ങാട്-9,കടവന്ത്ര -9,തേവര-9,വേങ്ങൂര്‍-9,വെങ്ങോല- 8,ശ്രീമൂലനഗരം-8,ആലുവ- 7,ഐക്കാരനാട്-7,കുന്നുകര-7,കുമ്പളങ്ങി -7,ചെല്ലാനം-7,മുളന്തുരുത്തി-7,അങ്കമാലി-6,ചേരാനല്ലൂര്‍-6,തോപ്പുംപടി- 6,പൂതൃക്ക-6,പെരുമ്പാവൂര്‍-6,മുടക്കുഴ -6,വടുതല- 6,എളമക്കര-5,കീഴ്മാട്- 5,കുഴിപ്പള്ളി-5,പോണേക്കര-5,ഇതരസംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ ഇന്ന് ആയവന, ഇടക്കൊച്ചി, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, ഏലൂര്‍, കവളങ്ങാട്, കാലടി, ചൂര്‍ണ്ണിക്കര, നോര്‍ത്തുപറവൂര്‍, മൂവാറ്റുപുഴ, വാരപ്പെട്ടി, ആരക്കുഴ, എറണാകുളം സൗത്ത്, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗര്‍, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന ,മഞ്ഞള്ളൂര്‍, മഴുവന്നൂര്‍ ,മുണ്ടംവേലി, വടവുകോട് ,വരാപ്പുഴ, വെണ്ണല ,ആവോലി, എടത്തല ,കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍ ,കീരംപാറ ,കോട്ടപ്പടി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട ,പുത്തന്‍വേലിക്കര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മാറാടി,രാമമംഗലം ,വടക്കേക്കര, വാളകം, വാഴക്കുളം, അശമന്നൂര്‍, എറണാകുളം നോര്‍ത്ത്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചോറ്റാനിക്കര ഞാറക്കല്‍, പച്ചാളം, പല്ലാരിമംഗലം, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 658 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1759 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1886 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26807 ആണ്. ഇതില്‍ 25682 പേര്‍ വീടുകളിലും 39 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1086 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 111 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

.9382 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -111,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -22,പി വി എസ് - 45,ജി എച്ച് മൂവാറ്റുപുഴ-9,ഡി എച്ച് ആലുവ-5,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി - 24,സ്വകാര്യ ആശുപത്രികള്‍ - 517,എഫ് എല്‍ റ്റി സികള്‍- 644,എസ് എല്‍ റ്റി സി കള്‍-126,വീടുകള്‍- 7076 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6409 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News