എറണാകുളം ജില്ലയില്‍ ഇന്ന് 799 പേര്‍ക്ക് കൊവിഡ്

758 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-01-15 13:47 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 799 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 758 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തുറവൂര്‍-26,തൃക്കാക്കര-23,കൂത്താട്ടുകുളം-20,തൃപ്പൂണിത്തുറ-20,അശമന്നൂര്‍-19,കോതമംഗലം-19,കാഞ്ഞൂര്‍ -18,കളമശ്ശേരി-17,കുട്ടമ്പുഴ-17,കാലടി-16,പാലാരിവട്ടം-16,കലൂര്‍-15,മട്ടാഞ്ചേരി-15,വെങ്ങോല-14,മലയാറ്റൂര്‍ നീലീശ്വരം-13,വെണ്ണല-13,കീഴ്മാട്-12,പായിപ്ര-12,വടവുകോട്-12,അങ്കമാലി-11,,കുന്നുകര-11,ചെങ്ങമനാട്-11,നെല്ലിക്കുഴി-11,മൂവാറ്റുപുഴ-11,ഇടപ്പള്ളി-10,എളംകുന്നപ്പുഴ-10,കടുങ്ങല്ലൂര്‍-10,കുന്നത്തുനാട്-10,നെടുമ്പാശ്ശേരി- 10,ഫോര്‍ട്ട് കൊച്ചി-10,വാഴക്കുളം-10,ആമ്പല്ലൂര്‍-9,ആലുവ-9,പള്ളുരുത്തി-9,ഉദയംപേരൂര്‍-8,എടത്തല-8,കടവന്ത്ര -8,ചോറ്റാനിക്കര-8,മരട്-8,വൈറ്റില-8,പെരുമ്പാവൂര്‍-7,പോത്താനിക്കാട്-7,മുളന്തുരുത്തി-7,ഇലഞ്ഞി -6,എറണാകുളം സൗത്ത്-6,എളമക്കര-6,,കറുകുറ്റി-6,കവളങ്ങാട്-6,തോപ്പുംപടി -6,പള്ളിപ്പുറം-6,പുത്തന്‍വേലിക്കര-6,മഞ്ഞപ്ര -6,മൂക്കന്നൂര്‍-6,രാമമംഗലം-6,ആലങ്ങാട്-5,കുമ്പളം-5,കുമ്പളങ്ങി-5,ചൂര്‍ണ്ണിക്കര-5,കത്രികടവ് -5,തമ്മനം-5,തിരുമാറാടി-5,തേവര-5,പാറക്കടവ്-5,പാലക്കുഴ-5,പിണ്ടിമന-5, ഇതര സംസ്ഥാന തൊഴിലാളി എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ അയ്യമ്പുഴ, ആവോലി, കിഴക്കമ്പലം, പനമ്പള്ളി നഗര്‍, പൈങ്ങോട്ടൂര്‍, മണീട്, മുണ്ടംവേലി, വടക്കേക്കര, വേങ്ങൂര്‍, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, ഏലൂര്‍, കൂവപ്പടി, കോട്ടുവള്ളി, ഞാറക്കല്‍, നായരമ്പലം, നോര്‍ത്തുപറവൂര്‍, പാമ്പാക്കുട, പോണേക്കര, മഴുവന്നൂര്‍, മുടക്കുഴ, രായമംഗലം, വരാപ്പുഴ, എറണാകുളം നോര്‍ത്ത്, കടമക്കുടി, കരുമാലൂര്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കുഴിപ്പള്ളി, ചളിക്കവട്ടം, ചേന്ദമംഗലം, ചേരാനല്ലൂര്‍, പല്ലാരിമംഗലം, പിറവം, മഞ്ഞള്ളൂര്‍, വടുതല, വാളകം, ആയവന, ആരക്കുഴ, എടവനക്കാട്, എളംകുളം, ഏഴിക്കര, ഐക്കാരനാട്, ഒക്കല്‍, ചെല്ലാനം, തിരുവാണിയൂര്‍, പച്ചാളം, പെരുമ്പടപ്പ്, മാറാടി, മുളവുകാട്, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 537 പേര്‍ രോഗ മുക്തി നേടി. ഇന്ന് 975 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 680 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22525 ആണ്. ഇന്ന് 124 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളജ് - 51,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 21,ജി എച്ച് മൂവാറ്റുപുഴ- 13,ഡി എച്ച് ആലുവ- 7,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ് - 74,സഞ്ജീവനി 19,സിയാല്‍ - 44,സ്വകാര്യ ആശുപത്രികള്‍ - 645,എഫ് എല്‍ റ്റി സികള്‍ - 225,എസ് എല്‍ റ്റി സി കള്‍- 251,വീടുകള്‍ - 7515 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.9669 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7889 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News