എറണാകുളത്ത് ആശങ്ക ഉയരുന്നു; ഇന്ന് 80 പേര്‍ക്ക് കൊവിഡ്; 75 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 11 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍നിന്നും് 12 പേര്‍ക്കും ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെക്കൂടാതെ കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 7 പേര്‍ രോഗമുക്തരായി
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 80 പേര്‍ക്ക്. ഇതില്‍ 75 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 11 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍നിന്നും് 12 പേര്‍ക്കും ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെക്കൂടാതെ കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചുഏലൂര്‍ സ്വദേശികളായ ഒരേ കുടുംബത്തിലെ 51,56,25,25,28 വയസുള്ള അംഗങ്ങള്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ചിറ്റാറ്റുകരസ്വദേശി, ഏഴിക്കര സ്വദേശി,നേരത്തെ രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരേ കുടുംബത്തിലെ 47 ,48 വയസുള്ള അംഗങ്ങള്‍,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ 54 വയസുള്ള ആരോഗ്യപ്രവര്‍ത്തക,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൂവപ്പടി സ്വദേശിയായ ഡോക്ടര്‍,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു
ഇവര്‍ നേരത്തെ രോഗം വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശി,എടത്തല സ്വദേശി, മൂവാറ്റുപുഴ സ്വദേശി,ആശുപത്രി ജീവനക്കാര്‍, ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി,ഒരേ കുടുംബത്തിലെ അംഗങ്ങളായ 34,4,28 വയസുള്ള മട്ടാഞ്ചേരി സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി,നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള 24,24,33,40 വയസുള്ള ഫോര്‍ട്ട് കൊച്ചി സ്വദേശികള്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ 53 വയസുള്ള ഏലൂര്‍ സ്വദേശിനി, 30 വയസുള്ള പാലാരിവട്ടം സ്വദേശി, 35 വയസുള്ള എളംകുളം സ്വദേശി , 37,31 വയസുളള എടത്തല സ്വദേശികള്‍ എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.
ഇവരെക്കൂടാതെ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്ന ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി,ജൂലൈ 5 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ ഏലൂര്‍ സ്വദേശി,ജൂലൈ 12ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ ആലുവ സ്വദേശി ,ജൂണ്‍ 19ന് ഒമാന്‍ കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി,ജൂലൈ 17ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും കോട്ടയം, ഇടുക്കി ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതവും ജില്ലയില്‍ ചികില്‍സയിലുണ്ട്.ഇന്ന് 7 പേര്‍ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി , ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി , ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍- നീലീശ്വരം സ്വദേശി, ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച പുത്തന്‍വേലിക്കര സ്വദേശി, ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി , ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി, ജില്ലയില്‍ ചികില്‍സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് രോഗമുക്തി നേടി.
ഇന്ന് 654 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12981 ആണ്. ഇതില്‍ 10917 പേര്‍ വീടുകളിലും, 274 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1790 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 72 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിന്ന് 17 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയിലെ ആശുപത്രികളില്‍ 913 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ്പരിശോധനയുടെ ഭാഗമായി 764 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 3836 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായും ്അധികൃതര്‍ അറിയിച്ചു.