എറണാകുളം ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ്
602 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.199 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 602 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.199 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര -36,പായിപ്ര-24,രായമംഗലം-24,ചെങ്ങമനാട്-23,കറുകുറ്റി-22,തൃപ്പൂണിത്തുറ-22,മൂക്കന്നൂര്‍-21,ശ്രീമൂലനഗരം -21,കളമശ്ശേരി-20,അങ്കമാലി-19,നെല്ലിക്കുഴി- 17,തുറവൂര്‍- 16,വെങ്ങോല-16,കീഴ്മാട്-15,ആമ്പല്ലൂര്‍- 14,കടമക്കുടി -14,കോട്ടുവള്ളി-13,ഉദയംപേരൂര്‍-12,കിഴക്കമ്പലം-12,നായരമ്പലം-12,പള്ളുരുത്തി-12,ഫോര്‍ട്ട് കൊച്ചി- 12,കുന്നത്തുനാട്-11,വടവുകോട്-11,വാഴക്കുളം-11,എളംകുന്നപ്പുഴ-10,ആലുവ-9,ഏലൂര്‍-9,ഏഴിക്കര-9,കടുങ്ങല്ലൂര്‍-9,കാലടി-9,ചൂര്‍ണ്ണിക്കര-9,പള്ളിപ്പുറം-9,ഇടക്കൊച്ചി-8,കലൂര്‍-8,കവളങ്ങാട്-8,കുന്നുകര-8,നോര്‍ത്തുപറവൂര്‍-8,വാരപ്പെട്ടി-8,ഒക്കല്‍-7,കോതമംഗലം-7,ചെല്ലാനം-7,ഞാറക്കല്‍-7,മഞ്ഞപ്ര-7,അശമന്നൂര്‍- 6,ഇടപ്പള്ളി- 6,എടവനക്കാട് -6,കുഴിപ്പള്ളി-6,ചിറ്റാറ്റുകര- 6,ചേരാനല്ലൂര്‍-6,പനമ്പള്ളി നഗര്‍-6,പിറവം- 6,പുത്തന്‍വേലിക്കര-6,പോത്താനിക്കാട്-6,മരട്-6,വരാപ്പുഴ-6,കോട്ടപ്പടി-5,പൂതൃക്ക-5,പെരുമ്പാവൂര്‍-5,ഇതര തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആലങ്ങാട്, എറണാകുളം നോര്‍ത്ത്, കുമ്പളങ്ങി, തിരുമാറാടി, തിരുവാണിയൂര്‍, പല്ലാരിമംഗലം, പാമ്പാക്കുട, പാറക്കടവ്, മട്ടാഞ്ചേരി, മഴുവന്നൂര്‍, മൂവാറ്റുപുഴ, വൈറ്റില, എടക്കാട്ടുവയല്‍, എളമക്കര, ഐക്കാരനാട്, കടവന്ത്ര, കീരംപാറ, കുമ്പളം, കൂവപ്പടി, ചോറ്റാനിക്കര, പാലാരിവട്ടം, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, അയ്യപ്പന്‍കാവ്, ആവോലി, ഇലഞ്ഞി, എടത്തല, എറണാകുളം സൗത്ത്, കരുമാലൂര്‍,ചളിക്കവട്ടം, ചേന്ദമംഗലം, തമ്മനം, തോപ്പുംപടി, പാലക്കുഴ, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം മുടക്കുഴ വടക്കേക്കര വടുതല വെണ്ണല ആയവന, കാഞ്ഞൂര്‍, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, പിണ്ടിമന, പോണേക്കര, മാറാടി, മുണ്ടംവേലി, മുളവുകാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കേസുകള്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 451 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1753 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1594 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26594 ആണ്. ഇതില്‍ 25818 പേര്‍ വീടുകളിലും 20 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 756 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 152 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8823 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 90,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -16,പി വി എസ്- 56,ജി എച്ച് മൂവാറ്റുപുഴ-12,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 27,സ്വകാര്യ ആശുപത്രികള്‍ - 508,എഫ് എല്‍ റ്റി സികള്‍ - 645,എസ് എല്‍ റ്റി സി കള്‍-117,വീടുകള്‍- 6529 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7503 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.