എറണാകുളം ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ്;77 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം

അഞ്ചു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും അധികം ഉളളത് ഫോര്‍ട്ട് കൊച്ചി,ചെല്ലാനം,മട്ടാഞ്ചേരി,തേവര,നെല്ലിക്കുഴി മേഖലകളാണ്.നേരത്തെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നിന്ന ചെല്ലാനത്ത് ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും കുടുതല്‍ രോഗം സ്ഥിരീകരിച്ചു.ഫോര്‍ട്ട് കൊച്ചി മേഖലയിലാണ് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്

Update: 2020-08-07 14:17 GMT

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ 77 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ.അഞ്ചു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും അധികം ഉളളത് ഫോര്‍ട്ട് കൊച്ചി,ചെല്ലാനം,മട്ടാഞ്ചേരി,തേവര,നെല്ലിക്കുഴി മേഖലകളാണ്.നേരത്തെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നിന്ന ചെല്ലാനത്ത് ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും കുടുതല്‍ രോഗം സ്ഥിരീകരിച്ചു.ഒമ്പത് പേര്‍ക്കാണ് ഇന്ന് ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട് കൊച്ചി മേഖലയിലാണ് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് 14 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

മട്ടാഞ്ചേരിയില്‍ 11 പേര്‍, അഞ്ച് തേവര സ്വദേശികള്‍,ആറ് നെല്ലിക്കുഴി സ്വദേശികള്‍,മൂന്നു പള്ളുരുത്തി സ്വദേശികള്‍,മൂന്ന് വടക്കേകര സ്വദേശികള്‍,അഞ്ച് ആലപ്പുഴ സ്വദേശികള്‍,രണ്ട് കളമശേരി സ്വദേശികള്‍,അയ്യമ്പുഴ സ്വദേശിനി,എടക്കാട്ടുവയല്‍ സ്വദേശി,കുമ്പളങ്ങി സ്വദേശിനി,എറണാകുളം സ്വദേശിനി,ചേരാനല്ലൂര്‍ സ്വദേശി,തൃപ്പൂണിത്തുറ സ്വദേശിനി,തോപ്പുംപടി സ്വദേശി,പാലാരിവട്ടം സ്വദേശി,മുടക്കുഴ സ്വദേശിനി,വാഴക്കുളം സ്വദേശി,വെണ്ണല സ്വദേശിനി,വല്ലാര്‍പാടം സ്വദേശിനിയായ ആശ പ്രവര്‍ത്തക,കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക.എ റണാകുളം സ്വദേശിനി,എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക. ആലുവ സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക,വാഴക്കുളം സ്വദേശി,എറണാകുളം സ്വദേശി,തൃക്കാക്കര സ്വദേശി പാറക്കടവ് സ്വദേശിനി എന്നിവരാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

മംഗലാപുരത്ത് നിന്നെത്തിയ മൂന്നു പേരെക്കൂടാതെ,ബാംഗ്ലൂരില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി,പശ്ചിമ ബംഗാള്‍ സ്വദേശി എന്നിവരാണ് മറ്റുള്ളവര്‍.ഇന്ന് 29 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 27 പേരും ഇടുക്കി ജില്ലക്കാരിയായ ഒരാളും മാലദ്വീപില്‍ നിന്നുമുള്ള ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു.ഇന്ന് 705 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 905 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11022 ആണ്. ഇതില്‍ 9168 പേര്‍ വീടുകളിലും, 164 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1690 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 109 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 59 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.1198 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ്പരിശോധനയുടെ ഭാഗമായി 876 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 967 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 899 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2121 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സി ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകളിലായി ഇന്ന് 41 സാമ്പിളുകള്‍ പരിശോധിച്ചു   

Tags:    

Similar News