എറണാകുളം ജില്ലയില്‍ ഇന്ന് 826 പേര്‍ക്ക് കൊവിഡ്
644 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.167 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 826 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 644 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.167 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.,
കടുങ്ങല്ലൂര്‍ -29,രായമംഗലം -26,ചെങ്ങമനാട് - 25,കോതമംഗലം -23,ചേരാനല്ലൂര്‍ -19,തൃപ്പൂണിത്തുറ -19,വാരപ്പെട്ടി - 19,തുറവൂര്‍ -18,കറുകുറ്റി -16,തൃക്കാക്കര -16,പെരുമ്പാവൂര്‍ -16,കടവന്ത്ര -15,പായിപ്ര - 15,മുടക്കുഴ -15,കിഴക്കമ്പലം -14,ഏഴിക്കര -12,നെല്ലിക്കുഴി -12,നോര്‍ത്തുപറവൂര്‍ -12,എടത്തല -11,പൈങ്ങോട്ടൂര്‍ -11,ആലങ്ങാട് - 10,കരുമാലൂര്‍ - 10,കളമശ്ശേരി - 10,കുന്നുകര -10,കൂവപ്പടി -10,ചൂര്‍ണ്ണിക്കര - 10,പാമ്പാക്കുട - 10,വടവുകോട് -10,വൈറ്റില -10,ശ്രീമൂലനഗരം - 10,ആലുവ -9,ഇടപ്പള്ളി -9,കോട്ടുവള്ളി -9,മുളന്തുരുത്തി -9,മൂവാറ്റുപുഴ -9,അങ്കമാലി - 8,കീരംപാറ-8,കീഴ്മാട് -8,കുന്നത്തുനാട് -8,പല്ലാരിമംഗലം - 8,പോത്താനിക്കാട് -8,മഞ്ഞപ്ര -8,വടക്കേക്കര - 8,വാഴക്കുളം -8,ആമ്പല്ലൂര്‍ - 7,എളമക്കര -7,കലൂര്‍ - 7,കാഞ്ഞൂര്‍ -7,പുത്തന്‍വേലിക്കര - 7,വടുതല - 7,വെണ്ണല - 7,ആവോലി -6,എറണാകുളം - 6,പള്ളുരുത്തി -6,എറണാകുളം നോര്‍ത്ത് - 5,ഏലൂര്‍ - 5,ഒക്കല്‍ - 5,കവളങ്ങാട് -5,കുമ്പളങ്ങി -5,കുഴിപ്പള്ളി -5,തിരുവാണിയൂര്‍ -5,തോപ്പുംപടി -5,പച്ചാളം - 5,പൂതൃക്ക -5,വരാപ്പുഴ -5,വെങ്ങോല -5,വേങ്ങൂര്‍ -5,ഇതര സംസ്ഥാന തൊഴിലാളി -17 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആയവന, ഇലഞ്ഞി, ഐക്കാരനാട്, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, ചോറ്റാനിക്കര, പനമ്പള്ളി നഗര്‍, പാലക്കുഴ, മട്ടാഞ്ചേരി, രാമമംഗലം, ഉദയംപേരൂര്‍, കാലടി, കുട്ടമ്പുഴ, ചെല്ലാനം, ചേന്ദമംഗലം, തേവര, പാലാരിവട്ടം,പിറവം, ഫോര്‍ട്ട് കൊച്ചി, മണീട്, മരട്, അശമന്നൂര്‍, ആരക്കുഴ, എടക്കാട്ടുവയല്‍, എളംകുളം, കുമ്പളം, ചിറ്റാറ്റുകര, ഞാറക്കല്‍, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, മലയാറ്റൂര്‍ നീലീശ്വരം, മഴുവന്നൂര്‍, മാറാടി, മുളവുകാട്, മൂക്കന്നൂര്‍, എളംകുന്നപ്പുഴ, കടമക്കുടി, കരുവേലിപ്പടി, കോട്ടപ്പടി, പിണ്ടിമന, പൂണിത്തുറ, മുണ്ടംവേലി, വാളകം എന്നിങ്ങനെ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഇന്ന് 606 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1125 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2427 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28744 ആണ്. ഇതില്‍ 28037 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 692 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 103 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8242 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 99,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -21,പി വി എസ് -57,ജി എച്ച് മൂവാറ്റുപുഴ-26,ഡി എച്ച് ആലുവ-8,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 43,സ്വകാര്യ ആശുപത്രികള്‍ - 490,എഫ് എല്‍ റ്റി സികള്‍ - 258,എസ് എല്‍ റ്റി സി കള്‍- 345,വീടുകള്‍- 6064 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6528 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.