എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്; 66 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി
17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ചെല്ലാനം ക്ലസ്റ്ററില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പതിനാറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് 521 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 66 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. 17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ചെല്ലാനം ക്ലസ്റ്ററില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പതിനാറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇതുകൂടാതെ വെങ്ങോല സ്വദേശി,എളമക്കര സ്വദേശി,എളമക്കര സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശി ,മുടക്കുഴ സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശി,ചേരാനെല്ലൂര്‍ സ്വദേശി,എടത്തല സ്വദേശിനി,ചേരാനെല്ലൂര്‍ സ്വദേശിനി,വാഴക്കുളം സ്വദേശിനി,വാഴക്കുളം സ്വദേശിനി,എടത്തല സ്വദേശി,എടത്തല സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശി,ആലുവ സ്വദേശിനി,ആലുവ സ്വദേശിനി,കടുങ്ങല്ലൂര്‍ സ്വദേശിനി,ഫോര്‍ട്‌കൊച്ചി സ്വദേശി,വെങ്ങോല സ്വദേശിനി,മഞ്ഞപ്ര സ്വദേശിനി,കളമശ്ശേരി സ്വദേശി,കളമശ്ശേരി സ്വദേശിനി,നിലവില്‍ കാക്കനാട് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി,കര്‍ണാടക സ്വദേശി,വടക്കേക്കര സ്വദേശിനി,കര്‍ണാടക സ്വദേശിനി,നിലവില്‍ തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശി,നെല്ലിക്കുഴി സ്വദേശി,ഫോര്‍ട്‌കൊച്ചി സ്വദേശിനി,എടത്തല സ്വദേശിനി,ഫോര്‍ട്‌കൊച്ചി സ്വദേശി,മഴുവന്നൂര്‍ സ്വദേശി,എടത്തല സ്വദേശി,എടത്തല സ്വദേശി,കൂവപ്പടി സ്വദേശി,കടുങ്ങല്ലൂര്‍ സ്വദേശി,ഫോര്‍ട്‌കൊച്ചി സ്വദേശി,വേങ്ങൂര്‍ സ്വദേശി,നായരമ്പലം സ്വദേശിനി,ഫോര്‍ട്‌കൊച്ചി സ്വദേശിനി,മരടിലെ ഹോട്ടല്‍ ജീവനക്കാരനായ കോഴിക്കോട് സ്വദേശി,വാഴക്കുളം സ്വദേശിനി,നായരമ്പലം സ്വദേശിനി,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ പോത്താനിക്കാട് സ്വദേശിനി,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ സൗത്ത് വാഴക്കുളം സ്വദേശിനി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ശ്രീമൂല നഗരം സ്വദേശിനി,ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ ചൂര്‍ണിക്കര സ്വദേശിനി,എടത്തല സ്വദേശി,ഏലൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഏലൂര്‍ സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിട വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.സൗദിയില്‍ നിന്നെത്തിയ മുളവൂര്‍ പായിപ്ര സ്വദേശി,രാമനാഥപുരത്തു നിന്നെത്തിയ തമിഴ്‌നാട് സ്വദേശി,ഉത്തര്‍പ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,ബാംഗ്ലൂരില്‍ നിന്നെത്തിയ എറണാകുളത്തു ജോലി ചെയ്യുന്ന വ്യക്തി,ദമാമില്‍ നിന്നെത്തിയ പള്ളുരുത്തി സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി,കര്‍ണാടകത്തില്‍ നിന്നെത്തിയ കാര്‍വാര്‍ സ്വദേശി,ഉത്തര്‍പ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി,തമിഴ്‌നാട്ടില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശി ,തമിഴ്‌നാട് സ്വദേശിയായ നാവികന്‍,രാജസ്ഥാന്‍ സ്വദേശിയായ നാവികന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍
തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയിലുള്ളത്.ഇന്ന് 58 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 54 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പേരും, ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ്.ഇന്ന് 521 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11733 ആണ്. ഇതില്‍ 9767 പേര്‍ വീടുകളിലും, 190 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1776 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിന്നും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 105 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.827 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 886 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 520 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 968 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 2097 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.