എറണാകുളം ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൊവിഡ്
575 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.246 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 575 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.246 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നി്ന്നും എ്ത്തിയവരാണ്.
ളമശ്ശേരി -49,വൈറ്റില-23,നായരമ്പലം -22,പള്ളുരുത്തി-21,പായിപ്ര-21,മട്ടാഞ്ചേരി-19,കിഴക്കമ്പലം- 18,കലൂര്‍-17,കൂവപ്പടി -16,വെങ്ങോല- 16,മരട്- 15,എടവനക്കാട്-13,മഞ്ഞള്ളൂര്‍- 13,എടത്തല-12,നെല്ലിക്കുഴി- 12,പാലാരിവട്ടം-12,ചെല്ലാനം -11,മുണ്ടംവേലി-11,കോട്ടുവള്ളി- 10,കരുമാലൂര്‍-9,ചൂര്‍ണ്ണിക്കര-9,തോപ്പുംപടി- 9,രായമംഗലം- 9,ആയവന -8,എറണാകുളം നോര്‍ത്ത്- 8,ഐക്കാരനാട്-8,ഒക്കല്‍-8,വടുതല-8,വെണ്ണല- 8,ഏഴിക്കര- 7,കുമ്പളം-7,കുമ്പളങ്ങി -7,പൂണിത്തുറ- 7,വടക്കേക്കര-7,ശ്രീമൂലനഗരം-7,അങ്കമാലി- 6,അശമന്നൂര്‍ -6,ഏലൂര്‍-6,കോതമംഗലം -6,ചേന്ദമംഗലം-6,പച്ചാളം-6,മുളന്തുരുത്തി-6,ആരക്കുഴ-5,കടവന്ത്ര-5,കരുവേലിപ്പടി-5,കോട്ടപ്പടി-5,ചോറ്റാനിക്കര -5,തുറവൂര്‍-5,പള്ളിപ്പുറം-5,പിറവം-5,വാരപ്പെട്ടി-5,ഇതര സംസ്ഥാന തൊഴിലാളി-9 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ അയ്യമ്പുഴ, ആലുവ, ഇടപ്പള്ളി, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, കീരംപാറ, കുന്നത്തുനാട്, നെടുമ്പാശ്ശേരി, പെരുമ്പാവൂര്‍, വേങ്ങൂര്‍, ആമ്പല്ലൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, എറണാകുളം സൗത്ത്, കടുങ്ങല്ലൂര്‍, കറുകുറ്റി, കാലടി, കുന്നുകര, കൂത്താട്ടുകുളം, ചിറ്റാറ്റുകര, തമ്മനം, തിരുവാണിയൂര്‍, പുത്തന്‍വേലിക്കര, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, മലയാറ്റൂര്‍ നീലീശ്വരം, മൂവാറ്റുപുഴ, വടവുകോട്, വരാപ്പുഴ, അയ്യപ്പന്‍കാവ്, ആവോലി, എടക്കാട്ടുവയല്‍, എളംകുളം, കവളങ്ങാട്, കീഴ്മാട്, ഞാറക്കല്‍, തേവര, പനമ്പള്ളി നഗര്‍, പാറക്കടവ്, പൂതൃക്ക, പെരുമ്പടപ്പ്, മുളവുകാട്, എളമക്കര, കടമക്കുടി, ചെങ്ങമനാട്, തിരുമാറാടി, നോര്‍ത്തുപറവൂര്‍, പാമ്പാക്കുട, പാലക്കുഴ, മണീട്, മാറാടി, മുടക്കുഴ, വാളകം എന്നിവടങ്ങളില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ അഞ്ചില്‍ താഴെ കേസുകള്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് 865 പേര് രോഗ മുക്തി നേടി. ഇന്ന് 2088 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2100 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29377 ആണ്. ഇതില്‍ 27867 പേര് വീടുകളിലും 63 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 1447 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 75 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 147 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12212 പേരാണ്ജില്ലയില് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -213,പി വി എസ് - 55,ജി എച്ച് മൂവാറ്റുപുഴ-7,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 58,സ്വകാര്യ ആശുപത്രികള്‍ - 767,എഫ് എല്‍ റ്റി സികള്‍ -917,എസ് എല്‍ റ്റി സി കള്‍- 161,വീടുകള്‍ - 9172 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6113 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.