എറണാകുളം ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് കൊവിഡ്; 112 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 216 പേര്‍ രോഗ മുക്തി നേടി.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 731 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.10 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.112 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 216 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 211 പേര്‍ എറണാകുളം ജില്ലക്കാരും 5 പേര്‍ മറ്റ് ജില്ലക്കാരുമാണ്. ഇന്ന് 1613 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1105 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 23363 ആണ്. ഇതില്‍ 21547 പേര്‍ വീടുകളിലും 218 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1598 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 250 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 258 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ രോഗം സ്ഥിരീകരിച്ചു ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍റ്റിസികളിലും വീടുകളിലും ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 6214 ആണ്.(ഇന്ന് റിപോര്‍ട്ട് ചെയ്ത പോസറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ).കളമശ്ശേരി മെഡിക്കല്‍ കോളജ് - 236,പി വി എസ് ആശുപത്രി -15,സഞ്ജീവനി - 122,സ്വകാര്യ ആശുപത്രികള്‍ - 590,എഫ് എല്‍ റ്റി സികള്‍ -1676,വീടുകള്‍ - 3575 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7084 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1719 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1933 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1278 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1635 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.