എറണാകുളം ജില്ലയില്‍ ഇന്ന് 860 പേര്‍ക്ക് കൊവിഡ്
671 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.കുമ്പളങ്ങിയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 860 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 671 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.174 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.കുമ്പളങ്ങിയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 41 പേര്‍ക്ക്.
തൃക്കാക്കര-29,കിഴക്കമ്പലം-26,കോട്ടുവള്ളി-26,പായിപ്ര -23,ശ്രീമൂലനഗരം- 22,ചെങ്ങമനാട്-21,തൃപ്പൂണിത്തുറ-21,ചൂര്‍ണ്ണിക്കര-19,കടുങ്ങല്ലൂര്‍-18,കറുകുറ്റി -18,ചെല്ലാനം -18,പെരുമ്പാവൂര്‍ - 15,വടവുകോട് -15,പാറക്കടവ്- 14,മൂവാറ്റുപുഴ- 14,പള്ളിപ്പുറം-12,മരട്-12,ഇടപ്പള്ളി -12,അങ്കമാലി - 11,കടമക്കുടി-11,കാലടി-11,പള്ളുരുത്തി- 11,വെങ്ങോല-11,വൈറ്റില-11,എളംകുന്നപ്പുഴ -10,കരുമാലൂര്‍-10,കീഴ്മാട്-10,കൂവപ്പടി-10,തുറവൂര്‍ - 10,പിണ്ടിമന-10,പുത്തന്‍വേലിക്കര- 10,മുടക്കുഴ-10,കീരംപാറ -9,കോതമംഗലം-9,നെടുമ്പാശ്ശേരി- 9,ഫോര്‍ട്ട് കൊച്ചി-9,മഞ്ഞപ്ര-9,രായമംഗലം-9,ആലങ്ങാട്-8,ഏഴിക്കര -8,കളമശ്ശേരി-8,കോട്ടപ്പടി-8,തേവര-8,നെല്ലിക്കുഴി- 8,മുളന്തുരുത്തി-8,മൂക്കന്നൂര്‍-8,ഒക്കല്‍-7,കടവന്ത്ര -7,കുന്നത്തുനാട്-7,നോര്‍ത്തുപറവൂര്‍-7,പല്ലാരിമംഗലം- 7,ആമ്പല്ലൂര്‍-6,ഏലൂര്‍ -6,കുന്നുകര- 6,തിരുമാറാടി -6,തോപ്പുംപടി-6,വടുതല -6,വരാപ്പുഴ- 6,എടത്തല-5,തമ്മനം-5,പോണേക്കര - 5,വാരപ്പെട്ടി-5,വേങ്ങൂര്‍ -5,ഇതര സംസ്ഥാന താഴിലാളി-13 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇത് കൂടാതെ കാഞ്ഞൂര്‍, കുഴിപ്പള്ളി, ചേരാനല്ലൂര്‍, നായരമ്പലം, പാലാരിവട്ടം, പിറവം, മഞ്ഞള്ളൂര്‍, മാറാടി, വെണ്ണല, ആവോലി, ഇടക്കൊച്ചി, കരുവേലിപ്പടി, കലൂര്‍, കവളങ്ങാട്, കുമ്പളം, പൈങ്ങോട്ടൂര്‍, അശമന്നൂര്‍, ആയവന, ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, ഐക്കാരനാട്, കല്ലൂര്‍ക്കാട്, പൂണിത്തുറ, പൂതൃക്ക, മഴുവന്നൂര്‍, മുണ്ടംവേലി, മുളവുകാട്, വാഴക്കുളം, ആലുവ, എറണാകുളം സൗത്ത്, എളംകുളം, എളമക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം, ചോറ്റാനിക്കര, ഞാറക്കല്‍, തിരുവാണിയൂര്‍, പച്ചാളം, പാമ്പാക്കുട,പാലക്കുഴ, പെരുമ്പടപ്പ്, മലയാറ്റൂര്‍ നീലീശ്വരം, വടക്കേക്കര, വാളകം എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് 800 പേര് രോഗ മുക്തി നേടി. ഇന്ന് 1784 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2172 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29789 ആണ്. ഇതില്‍ 28567 പേര് വീടുകളിലും 43 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1179 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 141 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 192 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ 10124 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 150,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 21,ജി എച്ച് മൂവാറ്റുപുഴ- 8,ഡി എച്ച് ആലുവ- 8,പറവൂര്‍ താലൂക്ക് ആശുപത്രി- 5,പി വി എസ്- 48,സഞ്ജീവനി -35,സ്വകാര്യ ആശുപത്രികള്‍ - 635,എഫ് എല്‍ റ്റി സികള്‍ -858,എസ് എല്‍ റ്റി സി കള്‍- 124,വീടുകള്‍ -7372 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5053 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.