എറണാകുളം ജില്ലയില്‍ ഇന്ന് 865 പേര്‍ക്ക് കൊവിഡ്

830 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-01-29 14:05 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 865 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 830 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.31 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്.

തൃക്കാക്കര- 35,മരട്-30,കറുകുറ്റി-29,ഇലഞ്ഞി -26,ഒക്കല്‍- 25,കാലടി-25,നെടുമ്പാശ്ശേരി-25,കൂത്താട്ടുകുളം- 21,വെങ്ങോല-20,കിഴക്കമ്പലം-19,കളമശ്ശേരി -18,പായിപ്ര-17,തൃപ്പൂണിത്തുറ- 16,എടത്തല-15,തിരുമാറാടി-15,പള്ളുരുത്തി- 15,എളമക്കര-13,കടവന്ത്ര -13,കലൂര്‍-12,വേങ്ങൂര്‍-12,തോപ്പുംപടി-12,കൂവപ്പടി-11,ചെങ്ങമനാട്-11,നെല്ലിക്കുഴി -11,മൂവാറ്റുപുഴ-11,കാഞ്ഞൂര്‍ -10,കുമ്പളം-10,മലയാറ്റൂര്‍ നീലീശ്വരം-10,അശമന്നൂര്‍-9,ആരക്കുഴ -9,കടുങ്ങല്ലൂര്‍-9,കീഴ്മാട്- 9,കുമ്പളങ്ങി -9,ചൂര്‍ണ്ണിക്കര- 9,ചേരാനല്ലൂര്‍-9,പൂണിത്തുറ-9,വരാപ്പുഴ -9,കുന്നുകര -8,ഞാറക്കല്‍ -8,തേവര-8,അങ്കമാലി -7,ആലുവ- 7,ആവോലി-7,ഇടപ്പള്ളി-7,ഉദയംപേരൂര്‍-7,എളംകുന്നപ്പുഴ-7,കരുമാലൂര്‍-7,വെണ്ണല-7,പാലാരിവട്ടം -6,മഴുവന്നൂര്‍-6,മുളവുകാട്- 6,വൈറ്റില- 6,ഇടക്കൊച്ചി-5,എറണാകുളം സൗത്ത്- 5,കോട്ടുവള്ളി-5,കോതമംഗലം -5,തമ്മനം- 5,തിരുവാണിയൂര്‍-5,നായരമ്പലം-5,നോര്‍ത്തുപറവൂര്‍-5,പിറവം-5,പുത്തന്‍വേലിക്കര-5,രായമംഗലം -5,വടവുകോട്- 5,ശ്രീമൂലനഗരം-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആലങ്ങാട്, എടക്കാട്ടുവയല്‍, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, കുട്ടമ്പുഴ, ചേന്ദമംഗലം, ചോറ്റാനിക്കര, തുറവൂര്‍, പെരുമ്പാവൂര്‍, പോത്താനിക്കാട്, ഫോര്‍ട്ട് കൊച്ചി, ആയവന, കടമക്കുടി, കുഴിപ്പള്ളി, കോട്ടപ്പടി, ചിറ്റാറ്റുകര, പച്ചാളം, പനമ്പള്ളി നഗര്‍, പള്ളിപ്പുറം, പാമ്പാക്കുട, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മൂക്കന്നൂര്‍, വടക്കേക്കര, ആമ്പല്ലൂര്‍, എളംകുളം, ഏലൂര്‍, ഐക്കാരനാട്, കരുവേലിപ്പടി, പനയപ്പിള്ളി, പാറക്കടവ്, പാലക്കുഴ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മണീട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, കുന്നത്തുനാട്, കുന്നുംപുറം, ചളിക്കവട്ടം, ചെല്ലാനം, പല്ലാരിമംഗലം, പിണ്ടിമന, മാറാടി, മുളന്തുരുത്തി, വടുതല, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 711 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1100 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1519 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25707 ആണ്. ഇന്ന് 118 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളജ് -46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ,ആശുപത്രി- 25,പി വി എസ്- 76,ജി എച്ച് മൂവാറ്റുപുഴ- 22,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി 33,സിയാല്‍- 54,സ്വകാര്യ ആശുപത്രികള്‍ - 736,എഫ് എല്‍ റ്റി സികള്‍ - 203,എസ് എല്‍ റ്റി സി കള്‍- 262,വീടുകള്‍- 8689 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 11027 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6692 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News