എറണാകുളം ജില്ലയില്‍ ഇന്ന് 926 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 %
904 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ കൊവിഡ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 926 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 904 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ കൊവിഡ് പിടിപെട്ടത്.അഞ്ചു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ- 37,എടത്തല-34,കടവന്ത്ര-29,കാലടി-28,കളമശ്ശേരി -27,കോട്ടുവള്ളി-22,തൃക്കാക്കര- 22,ചിറ്റാറ്റുകര-20,ഞാറക്കല്‍-18,ഫോര്‍ട്ട് കൊച്ചി-18,നോര്‍ത്തുപറവൂര്‍-16,അങ്കമാലി-15,ചെല്ലാനം- 15,തേവര - 15,വൈറ്റില-15,ഐക്കാരനാട്-14,കീഴ്മാട്-14,തിരുവാണിയൂര്‍-14,വടക്കേക്കര -13,
ഇടപ്പള്ളി -12,എളംകുന്നപ്പുഴ-12,ഏലൂര്‍- 12,ഏഴിക്കര-12,മട്ടാഞ്ചേരി-12,നെല്ലിക്കുഴി-11,ആലുവ -10,എളമക്കര -10,തമ്മനം -10,പാലാരിവട്ടം-10,മലയാറ്റൂര്‍ നീലീശ്വരം- 10,പള്ളുരുത്തി- 9,പായിപ്ര- 8,
മുണ്ടംവേലി- 8,കലൂര്‍ -7,കുമ്പളം- 7,ഉദയംപേരൂര്‍- 6,കീരംപാറ-6,കുന്നത്തുനാട് -6,തോപ്പുംപടി-6,പള്ളിപ്പുറം-6,പെരുമ്പാവൂര്‍- 6,ആമ്പല്ലൂര്‍- 5,തുറവൂര്‍ - 5,മുളവുകാട്-5,മൂവാറ്റുപുഴ- 5,വടുതല-5,വാളകം-5,വെങ്ങോല-5,ഇതര സംസ്ഥാന തൊഴിലാളി-7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ എടവനക്കാട്, കരുമാലൂര്‍, കാഞ്ഞൂര്‍, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെങ്ങമനാട്, ചേരാനല്ലൂര്‍, മഞ്ഞള്ളൂര്‍, മരട്, വരാപ്പുഴ, വെണ്ണല, അശമന്നൂര്‍, ആലങ്ങാട്, എറണാകുളം സൗത്ത്, ഒക്കല്‍, നെടുമ്പാശ്ശേരി, പാലക്കുഴ, പോണേക്കര, മഴുവന്നൂര്‍, മുളന്തുരുത്തി, വടവുകോട്, വാരപ്പെട്ടി, അയ്യമ്പുഴ, ആയവന, ആവോലി, എറണാകുളം നോര്‍ത്ത്, കടുങ്ങല്ലൂര്‍, കൂത്താട്ടുകുളം,
കൂവപ്പടി, കോതമംഗലം, ചക്കരപ്പറമ്പ്, ചളിക്കവട്ടം, ചേന്ദമംഗലം, പച്ചാളം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പൂതൃക്ക, മഞ്ഞപ്ര, മുടക്കുഴ, മൂക്കന്നൂര്‍, രാമമംഗലം, വാഴക്കുളം, കറുകുറ്റി, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, തിരുമാറാടി, പല്ലാരിമംഗലം, പാമ്പാകുട, പാറക്കടവ്, പിണ്ടിമന, പിറവം, പൂണിത്തുറ, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1180 പേര് രോഗ മുക്തി നേടി.ഇന്ന് 1532 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1283 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39545 ആണ്. ഇന്ന് 150 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 200 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
13815 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 106,,പി വി എസ് 17,ജി എച്ച് മൂവാറ്റുപുഴ- 26,ജി എച്ച് എറണാകുളം- 55,ഡി എച്ച് ആലുവ- 39,പള്ളുരുത്തി താലൂക്ക് ആശുപത്രി 27,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 35,പറവൂര്‍ താലൂക്ക് ആശുപത്രി 20,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 36,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,കോതമംഗലം താലൂക്ക് ആശുപത്രി 17,
കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 16,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി - 9,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 11,സഞ്ജീവനി 26,സ്വകാര്യ ആശുപത്രികള്‍ - 967,എഫ് എല്‍ റ്റി സികള്‍ - 467,എസ് എല്‍ റ്റി സി കള്‍- 311,ഡോമിസിലറി കെയര്‍ സെന്റെര്- 937,വീടുകള്‍- 9706 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9038 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.