എറണാകുളം ജില്ലയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ്

718 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.197 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടിയും ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2020-10-22 13:42 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 718 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.197 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ആറു പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഇന്ത്യന്‍ റിസേര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനും ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടിയും ജില്ലയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എടത്തല - 42,നെല്ലിക്കുഴി - 35കുമ്പളങ്ങി - 34,കോതമംഗലം -34,മട്ടാഞ്ചേരി -29,ഫോര്‍ട്ട് കൊച്ചി-27,തൃക്കാക്കര-23,പല്ലാരിമംഗലം-23,കൂവപ്പടി - 21,രായമംഗലം -20,വെങ്ങോല - 20,പള്ളുരുത്തി -20,പെരുമ്പാവൂര്‍-18,കളമശ്ശേരി- 16,വെണ്ണല-16,ഏലൂര്‍ -15,കോട്ടുവള്ളി -15,ചൂര്‍ണ്ണിക്കര-14,പായിപ്ര -14,മഞ്ഞപ്ര -14,കലൂര്‍ -14,ആലങ്ങാട് - 13,തൃപ്പൂണിത്തുറ -13,വൈറ്റില - 13,അങ്കമാലി -12,കുന്നത്തുനാട് -12,ചെല്ലാനം - 12,ഒക്കല്‍ -11,പള്ളിപ്പുറം -11,ആലുവ -10,കീഴ്മാട് -10,തുറവൂര്‍ -10,മൂവാറ്റുപുഴ -10,ഇടപ്പള്ളി -10,ഏഴിക്കര -9,വാളകം -9,വാഴക്കുളം -9,ആവോലി -8,ഐക്കാരനാട് -8,കുട്ടമ്പുഴ - 8,പൈങ്ങോട്ടൂര്‍ -8,തോപ്പുംപടി-8,മരട് -7,മുളവുകാട് - 7,വടവുകോട്-7,എറണാകുളം -7,കടവന്ത്ര -7,തമ്മനം -7,തേവര-7,കടുങ്ങല്ലൂര്‍-6,കരുമാലൂര്‍ - 6,കവളങ്ങാട് -6,നോര്‍ത്തുപറവൂര്‍- 6,മഞ്ഞള്ളൂര്‍ -6,എറണാകുളം നോര്‍ത്ത്- 6,എളമക്കര - 6,പനമ്പള്ളി നഗര്‍-6,ആമ്പല്ലൂര്‍ -5,ആയവന -5,ഇലഞ്ഞി -5,കല്ലൂര്‍ക്കാട് -5,പിണ്ടിമന - 5,പൂതൃക്ക -5,വടക്കേക്കര-5,പാലാരിവട്ടം -5,ഇതരസംസംസ്ഥാന തൊഴിലാളികള്‍ - 3 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ അശമന്നൂര്‍, കോട്ടപ്പടി, ചെങ്ങമനാട്, പാലക്കുഴ, പിറവം, പുത്തന്‍വേലിക്കര, ഉദയംപേരൂര്‍, എടവനക്കാട്, കറുകുറ്റി, ചേരാനല്ലൂര്‍, നെടുമ്പാശ്ശേരി, പാമ്പാക്കുട, മണീട്, വരാപ്പുഴ, വാരപ്പെട്ടി, എളംകുന്നപ്പുഴ, കാലടി, കിഴക്കമ്പലം, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചേന്ദമംഗലം, തിരുമാറാടി, നായരമ്പലം, മലയാറ്റൂര്‍, നീലീശ്വരം, മഴുവന്നൂര്‍, മുടക്കുഴ, മുളന്തുരുത്തി, രാമമംഗലം, പച്ചാളം, ആരക്കുഴ, കാഞ്ഞൂര്‍, കുമ്പളം, കുഴിപ്പള്ളി, ഞാറക്കല്‍, തിരുവാണിയൂര്‍, പോത്താനിക്കാട്, മാറാടി, വേങ്ങൂര്‍, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, എളംകുളം, കരുവേലിപ്പടി, പെരുമ്പടപ്പ്, മുണ്ടംവേലി, വടുതല എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 414 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 1791 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2407 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29446 ആണ്. ഇതില്‍ 27860 പേര്‍ വീടുകളിലും 60 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1526 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 217 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 192 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ രോഗം സ്ഥിരീകരിച്ചു.11875 പേരാണ് ജില്ലയില്‍ നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -180,പി വി എസ്- 59,ജി എച്ച് മൂവാറ്റുപുഴ-10,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 3,സഞ്ജീവനി - 52,സ്വകാര്യ ആശുപത്രികള്‍ - 703,എഫ് എല്‍ റ്റി സികള്‍ -1010,എസ് എല്‍ റ്റി സി കള്‍- 173,വീടുകള്‍ - 8734 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5967 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News