എറണാകുളം ജില്ലയില്‍ ഇന്ന് 959 പേര്‍ക്ക് കൊവിഡ്; 720 പേര്‍ക്ക് രോഗ മുക്തി
687 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 261 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ്, പോലീസ്,സി ഐ എസ് എഫ് എന്നിവയിലെ ഒരോരുത്തര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 959 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 687 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. 261 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ്, പോലീസ്,സി ഐ എസ് എഫ് എന്നിവയിലെ ഒരോരുത്തര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
എടത്തല -25,കിഴക്കമ്പലം-23,രായമംഗലം -23,തൃക്കാക്കര -20,മഞ്ഞപ്ര -20,ആമ്പല്ലൂര്‍- 19,കുട്ടമ്പുഴ-19,ചെങ്ങമനാട് -19,പാലക്കുഴ-18,ശ്രീമൂലനഗരം-18,കോട്ടുവള്ളി -17,കോതമംഗലം-17,തൃപ്പൂണിത്തുറ-17,നെടുമ്പാശ്ശേരി - 16,നോര്‍ത്തുപറവൂര്‍-16,കറുകുറ്റി-15,കാഞ്ഞൂര്‍- 15,കുമ്പളങ്ങി-15,കൂവപ്പടി-15,വടവുകോട്- 15,ഇടപ്പള്ളി-14,പാലാരിവട്ടം-14,എടവനക്കാട്-13,ഐക്കാരനാട് -13,കടവന്ത്ര-12,മൂക്കന്നൂര്‍ - 12,അയ്യമ്പുഴ-11,കടമക്കുടി- 11,കടുങ്ങല്ലൂര്‍ - 11,കവളങ്ങാട് - 11,ചിറ്റാറ്റുകര -11,നെല്ലിക്കുഴി- 11,കലൂര്‍-10,കളമശ്ശേരി- 10,തേവര - 10,ഫോര്‍ട്ട് കൊച്ചി- 10,മുളന്തുരുത്തി-10,വൈറ്റില-10,അങ്കമാലി- 9,കുന്നത്തുനാട്-9,കുമ്പളം- 9,ചേരാനല്ലൂര്‍- 9,തുറവൂര്‍- 9,പള്ളുരുത്തി- 9,മൂവാറ്റുപുഴ-9,വടക്കേക്കര-9,ആലങ്ങാട്-8,ആലുവ-8,ഇടക്കൊച്ചി-8,ഏഴിക്കര-8,കുഴിപ്പള്ളി-8,ചേന്ദമംഗലം-8,ഞാറക്കല്‍-8,പള്ളിപ്പുറം- 8,പിറവം-8,പെരുമ്പാവൂര്‍-8,പൈങ്ങോട്ടൂര്‍-8,മുളവുകാട്- 8,വാഴക്കുളം-8,ഏലൂര്‍- 7,തോപ്പുംപടി-7,കീഴ്മാട് -6,പായിപ്ര-6,മട്ടാഞ്ചേരി-6,മുടക്കുഴ-6,ആവോലി-5,എളമക്കര-5,കരുമാലൂര്‍-5,കാലടി-5,കൂത്താട്ടുകുളം -5,ചെല്ലാനം-5,പോത്താനിക്കാട്-5,മഞ്ഞള്ളൂര്‍-5,മുണ്ടംവേലി-5,വെങ്ങോല - 5,ഇതര സംസ്ഥാന തൊഴിലാളി -5 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ ഇലഞ്ഞി, ഉദയംപേരൂര്‍, എളംകുന്നപ്പുഴ, ഒക്കല്‍, കുന്നുകര, ചൂര്‍ണ്ണിക്കര, ചോറ്റാനിക്കര, തിരുമാറാടി, നായരമ്പലം, പിണ്ടിമന, പുത്തന്‍വേലിക്കര, പൂതൃക്ക, പോണേക്കര, മഴുവന്നൂര്‍, രാമമംഗലം, വരാപ്പുഴ, വെണ്ണല, എടക്കാട്ടുവയല്‍, കീരംപാറ, തമ്മനം, പനമ്പള്ളി നഗര്‍, പാമ്പാക്കുട, പെരുമ്പടപ്പ്, മരട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, വാരപ്പെട്ടി, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തിരുവാണിയൂര്‍, പല്ലാരിമംഗലം, വാളകം, അയ്യപ്പന്‍കാവ്, എളംകുളം, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, പച്ചാളം, പാറക്കടവ്, മണീട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 720 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1121 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1032 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29495 ആണ്. ഇതില്‍ 28766 പേര്‍ വീടുകളിലും 19 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 710 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 199 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 218 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
8029 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 118,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 16,പി വി എസ് - 50,ജി എച്ച് മൂവാറ്റുപുഴ-22,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 5,സഞ്ജീവനി - 42,സ്വകാര്യ ആശുപത്രികള്‍ - 481,എഫ് എല്‍ റ്റി സികള്‍ - 529,എസ് എല്‍ റ്റി സി കള്‍- 8,വീടുകള്‍- 5794 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6834 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.