എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നെത്തിയ കോതമംഗലം സ്വദേശിക്ക്

മെയ് 27 ന് മുംബൈയില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലാണ് 46 വയസുള്ള കോതമംഗലം സ്വദേശി കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ന് കളമശശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇന്ന് 798 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

Update: 2020-05-31 12:46 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാള്‍ മെയ് 27 ന് മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഏഷ്യ വിമാനത്തില്‍ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശി.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ന് കളമശശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇന്ന് 798 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 510 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8737 ആയി. ഇന്ന് 10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 5 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 89 പേരാണ് നിരീക്ഷണത്തിലുള്ളത്. 30 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് -26,ഐഎന്‍എച്ച്എസ് സഞ്ജീവനി -4 എന്നിങ്ങനെയാണ് കണക്ക്.

ഇന്ന് ജില്ലയില്‍ നിന്നും 141 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 116 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെ എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 151 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയില്‍ 23 കൊവിഡ് കെയര്‍ സെന്ററുകളിലായി 651 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് കെയര്‍ സെന്ററുകളിലെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 140 പേര്‍ വീടുകളിലേക്ക് മടങ്ങി. പണം നല്‍കി ഉപയോഗിക്കാവുന്ന 12 കോവിഡ് കെയര്‍ സെന്ററുകളിലായി 282 പേരും നിരീക്ഷണത്തിലുണ്ട്.  

Tags:    

Similar News