എറണാകുളത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം; ഇന്നു മാത്രം മരിച്ചത് രണ്ടു പേര്‍
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫി (64)യാണ് ഇന്ന് രണ്ടാമതായി മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്റെ സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചു
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ഇന്ന് മാത്രം മരിച്ചത് രണ്ടു പേര്‍.എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫി (64)യാണ് ഇന്ന് രണ്ടാമതായി മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്റെ സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചു. റാഫിക്ക് ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമന്‍ (84) ആണ് ഇന്ന് ആദ്യം മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ ഐ വി ലാബിലേക്ക് അയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപതിയില്‍ നിന്നാണ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.