എറണാകുളത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴുപേര്‍ക്ക് രോഗമുക്തി
ഇന്ന് 780 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13646 ആണ്. ഇതില്‍ 11794 പേര്‍ വീടുകളിലും, 716 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1136 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 27 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴു പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂണ്‍ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂണ്‍ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂര്‍ സ്വദേശി, ജൂണ്‍ 18 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആയവന സ്വദേശി, ജൂണ്‍ 19 മസ്‌കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള വടവുകോട് -പുത്തന്‍കുരിശ് സ്വദേശിനി, തമിഴ്‌നാട്ടില്‍ നിന്ന് ജൂണ്‍ 13 ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 23 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 28 ന് ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരന്‍, ജൂണ്‍ 13 കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള മലയാറ്റൂര്‍ നീലീശ്വരം സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 27 മുബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരന്‍, ജൂണ്‍ 14 ന് ഷാര്‍ജ - കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള ചേന്ദമംഗലം സ്വദേശി എന്നിവരെ കൂടാതെ ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിയുടെ സഹപ്രവര്‍ത്തകരായ 31 വയസുള്ള കാസര്‍ഗോഡ് സ്വദേശിക്കും ,42 വയസുള്ള പാലക്കാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലുണ്ട്.
ദുബായില്‍ നിന്ന് കൊച്ചിയിലെത്തി ജൂണ്‍ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും ജില്ലയില്‍ ചികില്‍സയിലുണ്ട്.ഇന്ന് 7 പേര്‍ രോഗമുക്തി നേടി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള തുറവൂര്‍ സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള പാലക്കാട് സ്വദേശിനി, ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 22 വയസുള്ള എളമക്കര സ്വദേശി, ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള എളമക്കര സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 38 വയസുള്ള ആലുവ സ്വദേശി,ജൂണ്‍ 15 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ഏലൂര്‍ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇന്ന് 780 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13646 ആണ്. ഇതില്‍ 11794 പേര്‍ വീടുകളിലും, 716 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1136 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 27 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.230 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.179 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 51 പേരും അങ്കമാലി അഡല്ക്‌സില്‍ 124 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 203 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 321 ഫലങ്ങളാണ് ലഭിക്കാനുള്ളത്.