കൊവിഡ്: എറണാകുളത്ത് രണ്ടു പേര്‍ കൂടി മരിച്ചു

എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്

Update: 2020-08-17 03:46 GMT

കൊച്ചി: കൊവിഡ് ബാധിച്ചുള്ള മരണം എറണാകുളം ജില്ലയില്‍ വര്‍ധിക്കുന്നു. കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇരുവരുടെയും സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.

സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു വൃന്ദ ജീവന്‍ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.എറണാകുളത്ത് അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കവര്‍ധിപ്പിക്കുകയാണ്.എറണാകുളം ജില്ലയില്‍ ഇന്നലെ 123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 113 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 1375 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 

Tags:    

Similar News