കൊവിഡ് : എറണാകുളം ജില്ലയില്‍ ആദ്യം വാക്‌സിന്‍ നല്‍കുന്നത് 64,000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ഇതുവരെ 47000 ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.ജില്ലയില്‍ വാക്‌സിന്‍ സംഭരണത്തിനായി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയുടെയും, കാരുണ്യ ഫാര്‍മസിയുടെ വാക്‌സിന്‍ സ്റ്റോറും, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിന്‍ സ്റ്റോറ്റിലുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്
കൊച്ചി: കൊവിഡിനെതിരെ 64000 ത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതുവരെ 47000 ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.ജില്ലയില്‍ വാക്‌സിന്‍ സംഭരണത്തിനായി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയുടെയും, കാരുണ്യ ഫാര്‍മസിയുടെ വാക്‌സിന്‍ സ്റ്റോറും, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിന്‍ സ്റ്റോറ്റിലുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കൂടാതെ ഇടപ്പളളി റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും വാക്‌സിന്‍ സംഭരണത്തിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാക്‌സിനേഷനാവശ്യമായ കോള്‍ഡ് ചെയിന്‍ ഐറ്റംസ് ഐ.എല്‍.ആര്‍, വാക്‌സിന്‍ കാരിയറുകള്‍, കോള്‍ഡ് ബോക്‌സ്, ഐസ് പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ചും സംഭരണം, വാക്‌സിനേഷന്‍ ബൂത്തുകളുടെ ക്രമീകരണം, തുടങ്ങിയ അനുബന്ധ വിഷയങ്ങളിലും ജില്ലാതലത്തില്‍ പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ അധ്യക്ഷനായി വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ട് ജില്ലാതലകര്‍മ്മസമതി യോഗം ഡിസംബര്‍ 23 ന് ചേര്‍ന്നിരുന്നു. തുടര്‍ന്ന് ബ്ലോക്ക്,പഞ്ചായത്ത് തലങ്ങളിലും യോഗം ചേരുന്നതാണ്.