അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Update: 2020-06-02 14:11 GMT

തിരുവനന്തപുരം: അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എല്ലാ ജില്ലാ പോലിസ് മേധാവിമാരും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. വ്യാജവാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. 

Tags:    

Similar News