മഹാമാരിക്ക് നടുവില്‍ നന്മയുടെ നല്ലാപാഠം പകര്‍ന്ന് അഫിയ
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ തന്റെ കൂട്ടുകാരിയെയം കുടുംബത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഇടം നല്‍കിയാണ് അഫിയാമോള്‍ മാതൃക കാട്ടിയത്
ആലപ്പുഴ: കോവിഡിന്റെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികള്‍ക്ക് നടുവില്‍ വളരുന്ന കുട്ടികളില്‍ നന്മയുടെ നല്ലപാഠം പകര്‍ന്ന് ആഫിയ മോള്‍.വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ തന്റെ കൂട്ടുകാരിയെയം കുടുംബത്തെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഇടം നല്‍കിയാണ് അഫിയാമോള്‍ മാതൃക കാട്ടിയത്.ആലപ്പുഴ തൂക്ക്കുളത്തെ ബ്രൈറ്റ്‌ലാന്റ് സിസ്‌ക്കവറി സ്‌ക്കൂളിലെ നാലാം ക്‌ളാസ് വിദ്യാഥികളാണ് കൈനകരി പള്ളിച്ചിറ വീട്ടില്‍ ബിനോ ജോസഫിന്റെയും അധ്യാപിക സി സി സോണിയായുടെ മകള്‍ എമില്‍ തേരേസ ജോസഫും ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ അലിഫ് മെന്‍സിലില്‍ ബി മുഹമ്മദ് നജീബിന്റെയും ജില്ലാ കോടതി ജീവനക്കാരി ജാസ്മിന്റെ മകള്‍ അഫിയായും.രണ്ടു പേരും ഉറ്റ സുഹൃത്തുക്കളാണ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിരിക്കുന്നതിനാല്‍ നേരില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഫോണ്‍ വിളികളിലുടെയാണ് ദിവസവും പരസ്പരം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച അഫിയ എമിലിനെ വിളിച്ചപ്പോള്‍ എമില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കാഴ്ച അഫിയായെ നൊമ്പരപ്പെടുത്തി എമിലിന്റെ ദുരാവസ്ഥ അഫിയ മാതാപിതാക്കളുമായി പങ്ക് വെച്ചപ്പോള്‍ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പറഞ്ഞു അഫിയ മാതാപിതാക്കളുടെ അനുമതി ലഭിച്ചതോടെ കൂട്ടുകാരി എമിലിനെയും അനുജനെയും .മാതാപിതാക്കളെയും വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് എമിലും കുടുംബവും അഫിയായുടെ വീട്ടിലെത്തി. നേരത്തെ വെള്ളപൊക്കമുണ്ടായപ്പോള്‍ അമ്മയുടെ തുമ്പോളിയിലെ വീട്ടിലായിരുന്നു.എന്നാല്‍ ഇപ്പോള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവിടെ കണ്ടെയ്ന്‍മെന്റ് സോണായിതിനാല്‍ പോകാന്‍ ഒരിടവും ഇല്ലാതെ ഇരിക്കുമ്പോഴാണ് മകളുടെ കൂട്ടുകാരിയുടെ ക്ഷണം ഉണ്ടായതന്ന് ബിനോ ജോസഫും സോണിയും പറഞ്ഞു.എമിലും കുടുബവും വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് സന്തോഷത്തിലാണ് അഫിയ. രണ്ടു പേരും ഒരുമിച്ചാണ് ഓണ്‍ലൈന്‍ ക്‌ളാസില്‍ പങ്കെടുക്കുന്നതും.ഭക്ഷണം കഴിക്കുന്നതുമെല്ലാം
(വാര്‍ത്ത അയച്ചു തന്നത്-ബി അന്‍ഷാദ്)