കോട്ടയത്ത് നാലുപേര്‍ക്ക് കൂടി കൊവിഡ്; ചികില്‍സയിലുളളത് 107 പേര്‍

ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ കൊവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്

Update: 2020-07-01 15:00 GMT

കോട്ടയം: ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈത്തില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ 40 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും മൂന്നുപേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആറുപേര്‍ കൊവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്

രോഗമുക്തരായവരുടെ വിശദാംശങ്ങള്‍

1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24)

2. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36)

3. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25)

4. മുംബൈയില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25)

5. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65)

6. മസ്‌കത്തില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിനി(59) 

Tags:    

Similar News