കൊവിഡ്: കേരളത്തില്‍ ഇന്ന് നാലുമരണം കൂടി

പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), ചികില്‍സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍ (55), ആലുങ്കല്‍ ദേവസ്യ (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Update: 2020-08-01 07:15 GMT

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് റിപോര്‍ട്ട് ചെയ്തത് നാല് കൊവിഡ് മരണങ്ങള്‍. പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), ചികില്‍സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍ (55), ആലുങ്കല്‍ ദേവസ്യ (80) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൃശൂരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിങ് ജീവനക്കാരനില്‍നിന്നാണ് രോഗബാധയുണ്ടായത്. മറ്റ് അസുഖങ്ങളെ തുടര്‍ന്ന് മെഡി. കോളജ് ആശുപത്രിയില്‍ ചികില്‍സതേടുകയായിരുന്നു.

ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ രാവിലെ 10.30 ന് ആയിരുന്നു കോയാമുവിന്റെ മരണം. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും അല്‍ഷിമേഴ്സ് രോഗത്തിനും തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന കോയാമു ശക്തമായ ശ്വാസംമുട്ട് മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ഐസിയുവില്‍ അഡ്മിറ്റായത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് 19 ഐസിയുവിലേക്ക് മാറ്റി.

ന്യുമോണിയ, പ്രമേഹം, അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു കോയാമു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും അടക്കം പത്തുപേര്‍ കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇടുക്കിയില്‍ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Tags:    

Similar News