കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജില്‍ നാലു രോഗികള്‍ ഗുരുതരാവസ്ഥയില്‍
64 വയസുള്ള ആലുവ സ്വാദേശിനി , 55 വയസുള്ള എറണാകുളം, പാനായിക്കുളം സ്വദേശി,53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 42 വയസുള്ള ഇലഞ്ഞി സ്വദേശി എന്നിവരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന നാല് രോഗികള്‍ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍.64 വയസുള്ള ആലുവ സ്വാദേശിനി , 55 വയസുള്ള എറണാകുളം, പാനായിക്കുളം സ്വദേശി,53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 42 വയസുള്ള ഇലഞ്ഞി സ്വദേശി എന്നിവരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.64 വയസുള്ള ആലുവ സ്വാദേശിനി കൊവിഡ് ന്യൂമോണിയ ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഈമാസം 16 നാണ് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ ഇവരുടെ നില ഗുരുതരമാണ്.
55 വയസുള്ള എറണാകുളം, പാനായിക്കുളം സ്വദേശി കൊവിഡ് ന്യൂമോണിയ ബാധിച്ച് നില ഗുരുതരമായി തുടരുന്നു. ദീര്‍ഘനാളായി ഇവര്‍ രക്തസമ്മര്‍ദ്ദത്തിന് ചികില്‍സയില്‍ ആണ്.53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി കൊവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരമായി കഴിയുന്നു. ഈമാസം 13 നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.42 വയസുള്ള ഇലഞ്ഞി സ്വദേശി മംഗളൂരുവില്‍ വച്ച് വീഴ്ചയില്‍ ഉണ്ടായ അപകടത്തിനെ തുടര്‍ന്ന് നട്ടെല്ലിന് പരുക്ക് പറ്റി ഈമാസം 11 നു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികില്‍സയില്‍ ആയിരുന്നു . കിടപ്പ് രോഗിയായ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഈ മാസം 23 ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.