കൊവിഡ്: എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച നാലു പേരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും വന്നതും രണ്ടു പേര്‍ ഷിപ്പിംഗ് കമ്പനി ജീവനക്കാരും
മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരന്‍, മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശി,സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികള്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാലുപേരില്‍ ഒരാള്‍ രണ്ടു പേര്‍ വിദേശത്ത് നിന്നു വന്നവരും രണ്ടു പേര്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരും.മെയ് 28 ന് കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേരാണ് രോഗം സ്ഥിരീകരിച്ച മറ്റ് 2 പേര്‍ .
ഇതില്‍ ഒരാള്‍ മെയ് 26 ന് കാറിലും, മറ്റെയാള്‍ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലെത്തിയത്. ഇവര്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു.ഇവര്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 29 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് -25, ഐഎന്‍എച്ച്എസ് സഞ്ജീവനി -4 എന്നിങ്ങനെയാണ് കണക്ക്.ഇത് കൂടാതെ തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികില്‍സയിലുള്ളത്. മെയ് 29 ന് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള 80 കാരിയുടെ 56 വയസ്സും, 48 വയസ്സുമുള്ള അടുത്ത ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഒരുമിച്ചാണ് ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്ത് മെയ് 28 ന് കൊച്ചിയിലെത്തിയത്.
ഇന്ന് 647 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 480 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8444 ആയി. ഇന്ന് 15 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 3 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 29 കാരി രോഗമുക്തയായി.മെയ് 16 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഗര്‍ഭിണയായ ഇവര്‍ക്ക് മെയ് 18 നാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 25 ന് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
84 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 98 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 57 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ നാലെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.സമൂഹ വ്യാപനം ഉണ്ടോ എന്നറിയായി ഇന്ന് ജില്ലയില്‍ നിന്നും ശേഖരിച്ചത് 25 സാമ്പിളുകളാണ്. കഴിഞ്ഞ 3 ദിവസങ്ങളിലായി ഇത്തരത്തില്‍ ജില്ലയില്‍ ശേഖരിച്ചത് 382 സാമ്പിളുകളാണ്. ഇതില്‍ 87 എന്നതിന്റെ ഫലം ലഭ്യമായി. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 295 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ 22 കോവിഡ് കെയര്‍ സെന്ററുകളിലായി 647 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 272 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.