കൊവിഡ്: തിക്കോടിയില്‍ കനത്ത ജാഗ്രത; 28 വരെ കര്‍ശന നിയന്ത്രണം

ഓണ്‍ലൈന്‍ പഠനകേന്ദ്രം, തൊഴിലുറപ്പ് ജോലികള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കളികള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

Update: 2020-07-17 16:51 GMT

തിക്കോടി: കൊവിഡ് കേസ് റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തിക്കോടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂണ്‍ 11ന് കുവൈത്തില്‍നിന്നെത്തിയ പ്രവാസിയുടെ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തിക്കോടിയില്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചിങ്ങപുരത്ത് മറ്റൊരു കേസ് കൂടി സ്ഥിരീകരിച്ചത് കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്.

തിക്കോടി ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ വിളിച്ചുചേര്‍ത്ത അടിയന്തരസര്‍വകക്ഷിയോഗം തിക്കോടി പഞ്ചായത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെമറ്റെല്ലാം ജൂണ്‍ 28 വരെ അടച്ചിടാന്‍ തീരുമാനിച്ചു.അവശ്യസാധന കടകള്‍ മൂന്നുമണി വരെ മാത്രമാണ് അനുവാദമുള്ളത്.

ഓണ്‍ലൈന്‍ പഠനകേന്ദ്രം, തൊഴിലുറപ്പ് ജോലികള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കളികള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി അധ്യക്ഷയായി. സെക്രട്ടറി സുനില, എസ്‌ഐ പി രമേശന്‍, വൈസ് പ്രസിഡന്റ് ടി പി റജുല, രാജീവന്‍ കൊടലൂര്‍, കളത്തില്‍ ബിജു, വി കെ അബ്ദുല്‍ മജീദ്, എന്‍ ബാബു, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News