കൊവിഡ് പ്രതിരോധം: അബുദാബി-കൊച്ചി വിമാനത്തിലെത്തിയ അഞ്ചു പേരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
എറണാകുളം സ്വദേശികളായ മൂന്നു പേരെയും തൃശൂര്‍,കോട്ടയം സ്വദേശികളായ ഒരോരുത്തരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ എത്തിയ വിമാനത്തില്‍ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്.92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 77 പേരെ വീടുകളിലുംനിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊച്ചി: കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികളായ ഇന്ത്യക്കാരെതിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച അബുദാബി-കൊച്ചി വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരെ രോഗലക്ഷണത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം സ്വദേശികളായ മൂന്നു പേരെയും തൃശൂര്‍,കോട്ടയം സ്വദേശികളായ ഒരോരുത്തരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ എത്തിയ വിമാനത്തില്‍ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 117 പേര്‍ പുരുഷന്‍മാരും 57 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസ്സില്‍ താഴെയുള്ള 19 കുട്ടികളും 23 ഗര്‍ഭിണികളും 3 മുതിര്‍ന്ന പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.യാത്രക്കാരില്‍ 92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 77 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആലപ്പുഴ- 17,എറണാകുളം-30,ഇടുക്കി - 3,കണ്ണൂര്‍ -1,കൊല്ലം-3,കോട്ടയം -18, കോഴിക്കോട്- 3,മലപ്പുറം - 25,പാലക്കാട് - 11,പത്തനംത്തിട്ട - 11,തിരുവനന്തപുരം-1,തൃശ്ശൂര്‍ - 50,കൂടാതെ മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള ഒരാളും യാത്രക്കാരിലുണ്ടായിരുന്നു.എറണാകുളം ജില്ലയില്‍ നിന്നുള്ള 30 പേരില്‍ 22 പേര്‍ പുരുഷന്‍മാരും 8 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 1 കുട്ടിയും 2 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 18 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 9 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.