കൊവിഡ് വ്യാപനം; ഒക്‌സിജന്‍ എക്‌സപ്രസ് മിഷനുമായി നേവി; ഓക്‌സിജന്‍ സിലണ്ടറുകളുമായി ലക്ഷദ്വീപിലേക്ക്
അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍എസ്എസ് ശാരദയാണ് കവരത്തിയിലേക്ക് പുറപ്പെട്ടത്. 35 ഓക്സിജന്‍ സിലിണ്ടറുകള്‍, ടെസ്റ്റ് കിറ്റുകള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുപോയി.
കൊച്ചി: കൊവിഡ് വ്യാപനത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ദക്ഷിണ നാവിക കമാന്‍ഡന്റിന്റെ കീഴില്‍ ഒാക്‌സിജന്‍ എക്‌സപ്രസ് മിഷന്‍ എന്ന പേരില്‍ നാവിക സേന കപ്പലുകള്‍ ഓക്സിജനുമായി ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍എസ്എസ് ശാരദയാണ് കവരത്തിയിലേക്ക് പുറപ്പെട്ടത്. 35 ഓക്സിജന്‍ സിലിണ്ടറുകള്‍, ടെസ്റ്റ് കിറ്റുകള്‍, പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍ തുടങ്ങിയവ കൊണ്ടുപോയി.
കവരത്തിയിലെ ഐന്‍എന്‍എസ് ദ്വീപ രക്ഷക് വിതരണ ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് കപ്പല്‍ മിനികോയി ദ്വീപിലേക്ക് പുറപ്പെട്ടു. ലക്ഷദ്വീപില്‍ നിന്ന് സംഭരിച്ച 41 ഒഴിഞ്ഞ സിലിണ്ടറുകളുമായി മേഘ്ന യാനം കൊച്ചിയിലേക്ക് വരുന്നുണ്ട്. ഇവയില്‍ ഒാക്‌സിജന്‍ നിറച്ച ശേഷം തിരികെ ലക്ഷദ്വീപിേലക്ക് മടങ്ങും. ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ ലക്ഷദ്വീപിലെ രോഗികള്‍ക്കായി പത്ത് കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ രോഗികളെ എത്തിക്കുവാന്‍ ഹെലികോപ്റ്ററുകളും സജ്ജമാണ്.