കൊവിഡ് : പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറംയുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിക്ക് നിവേദനം നല്‍കി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് ഘടകമാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിക്ക് നിവേദനം നല്‍കിയത്.പ്രവാസികളുടെ മടങ്ങിവരവു പോലെത്തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. കേരളം പടുത്തുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് നിവേദനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു

Update: 2020-07-18 15:24 GMT

കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് ഘടകം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിക്ക് നിവേദനം നല്‍കി.പ്രവാസികളുടെ മടങ്ങിവരവു പോലെത്തന്നെ പ്രധാനമാണ് അവരുടെ പുനരധിവാസവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. കേരളം പടുത്തുയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികളുടെ കഴിവുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് നിവേദനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് ഭാരവാഹികളായ അര്‍ഷാദ് അന്നമനട, ഹബീബ് തളിക്കുളം, ഹര്‍ഷദ് മതിലകം, എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. 

Tags:    

Similar News