ലോക്ക് ഡൗണില്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണം;ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് പോലിസ്
സര്‍ക്കാര്‍ ഇത്തരവ് പ്രകാരം ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസേവനമൊഴികെയുളള മറ്റു മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ലെന്നും അവശ്യസേവനമായി പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുവെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണമായിരിക്കും ഏര്‍പ്പെടുത്തുകയെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡ് വെച്ച് അടയ്ക്കും.അനാവശ്യമായി ആരെയും യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കും.ഇന്നലത്തെ സര്‍ക്കാര്‍ ഇത്തരവ് പ്രകാരം ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസേവനമൊഴികെയുളള മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.അവശ്യസേവനമായി പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു.മറ്റാരെയും അനുവദിക്കില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.ഇപ്പോള്‍ തന്നെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.പെറ്റിക്കേസുകള്‍ എടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്.നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങളുടെ നമ്പറുകളും ഫോണ്‍ നമ്പറുകളും പോലിസ് എടുക്കുന്നുണ്ട്.ഇവര്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കര്‍ശനമായ എഫ് ഐ ആര്‍ അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യും.ഒരു തവണ നിയമം ലംഘിക്കുന്നവര്‍ക്ക് താക്കീതു നല്‍കും. എന്നാല്‍ വീണ്ടും ഇവര്‍ തെറ്റാവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു.കണ്ടെയ്ന്‍മെന്റ സോണില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയും പോലിസ് നിരീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് മരുന്നടക്കം അത്യാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി.