കോട്ടയം ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ രോഗം ബാധിച്ച 46 ല്‍ 45 പേരും പുറത്തുനിന്നെത്തിയവര്‍
കുവൈത്തില്‍നിന്ന് മെയ് 26ന് ഒരേ വിമാനത്തിലെത്തിയ 16 പേരില്‍ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കോട്ടയം: വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതിനുശേഷം കോട്ടയം ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേര്‍ക്ക്. ഇതില്‍ മീനടം സ്വദേശിയായ 58കാരന് മാത്രമാണ് സമ്പര്‍ക്കംമൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. ഇതില്‍ 30 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നും 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമാണ് വന്നത്. കുവൈത്തില്‍നിന്ന് മെയ് 26ന് ഒരേ വിമാനത്തിലെത്തിയ 16 പേരില്‍ ഒമ്പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിലും ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗവ്യാപനം ഇതുവരെ നിയന്ത്രിക്കാന്‍ സഹായകമായതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന പറഞ്ഞു. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നു. വാര്‍ഡ്തല ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ ഹോം ക്വാറന്റൈന്‍ നിരീക്ഷണവും ജില്ലയില്‍ ഊര്‍ജിതമാണ്.